പുരസ്കാര തിളക്കത്തില്‍ ആര്‍ആര്‍ആര്‍; ‘നാട്ടു നാട്ടുവിന്’ ഓസ്കര്‍

0 712

ലോസ് ഏഞ്ചല്‍സ്: 95-ാമത് ഓസ്കര്‍ പുരസ്കാര വേദിയില്‍ ഇരട്ടി മധുരവുമായി ഇന്ത്യ. ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു ഗാനത്തിന്’ മികച്ച ഗാനത്തിനുള്ള ഓസ്കര്‍ പുരസ്കാരം ലഭിച്ചു. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് അവാര്‍ഡ്.

ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍.ടി.ആറിന്‍റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.