റബറിന് നല്ലകാലം

0 898

റബറിന് നല്ലകാലം

കോട്ടയം: അന്താരാഷ്‌ട്ര വിപണിയില്‍ റബര്‍വില നിര്‍ണയം കുത്തകയാക്കിവച്ച ചൈന കൊറോണയുടെ പിടിയിലായത് കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് നേട്ടമായി. ആര്‍.എസ്.എസ്-4 ഇനം റബറിന് രാജ്യാന്തര വില കിലോയ്ക്ക് 113 രൂപയാണ്. കേരളത്തില്‍ 133 രൂപ. കനത്ത ചൂടുമൂലം ഉത്പാദനം കുറഞ്ഞതും വിലക്കുതിപ്പുണ്ടാക്കുന്നു.

ചൈനയില്‍ നിന്നുള്ള റബറിന് കയറ്റുമതി വിലക്കുള്ളതാണ് ഇന്ത്യന്‍ റബറിന് നേട്ടമാകുന്നത്. അവധി കച്ചവടക്കാര്‍ ആര്‍.എസ്.എസ്-4 റബര്‍വില മാര്‍ച്ചിലേക്ക് 139 രൂപയായി നിശ്‌ചയിച്ചിട്ടുണ്ട്. വരും നാളുകളിലും വില കൂടുമെന്ന സൂചനയാണിത്.