ശബരിമല ധർമ്മശാസ്താക്ഷേത്രം- SABARIMALA SREEDHARMASASTHA TEMPLE

SABARIMALA SREEDHARMASASTHA TEMPLE PATHANAMTHITTA

0 501

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം. ഒരു പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്. ചില കണക്കുകൾ ഇവ അഞ്ചു കോടിയോളം വരുമെന്നു പറയുന്നു. അയ്യപ്പന്റെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ ശിവൻ, വിഷ്ണു എന്നിവരുടെ പുത്രനായ അയ്യപ്പനാണ് പ്രതിഷ്ഠ എന്നാണ് വിശ്വസിക്കുന്നത്. ശബരിമലയിലെ ആചാരങ്ങൾ ശൈവമതം, വൈഷ്ണവമതം, ശക്തി, ശ്രമണ എന്നിവയുടെ ഒരു സമ്മിശ്രണമാണ്.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 480 മീറ്റർ (1,574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവി ലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാ നദിയുടെ ഉദ്ഭവം ശബരിമലയ്ക്കടുത്തുനിന്നാണ്. ക്ഷേത്രത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറി പമ്പാനദിയിൽ ഒരു സ്നാനഘട്ടമുണ്ട്. ഇവിടെ കുളിച്ചാണ് ഭക്തർ മല ചവിട്ടുന്നത്. നാനാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്. എന്നാൽ ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമെ പവിത്രമായ 18 പടികൾ കയറാൻ അനു വദിക്കൂ. “നെയ്യഭിഷേകമാണ്” ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം. ദേവസ്വം ബോർഡിനു കീഴിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രമാണിത്.

മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ, വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്ന, മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാട നകാലയളവ്.ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും ഇവിടെ സന്ദർശനമനുവദിക്കുന്നു. ഇത് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. വ്രതമെടുക്കാ തെയും  ചലച്ചിത്ര നിർമ്മാണത്തിനുമായി വാണിജ്യപരമായ നീക്കങ്ങളെ തുടർന്ന് കേരള ഹൈക്കൊടതി ഋതുമതി പ്രായത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്ന വിധി 1992 ൽ പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2018 സെപ്റ്റംബർ 28ന് സുപ്രീം കോടതിയുടെ ചരിത്രപരമായ ഒരു വിധിയനുസരിച്ച് സ്ത്രീ പുരുഷ പ്രായഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്

ഐതിഹ്യങ്ങൾ

സ്ഥലനാമം

രാമായണവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു കഥയാണ് ശബരിമല എന്ന പേരുമായി ബന്ധപ്പെട്ടത്. ആദിവാസി സമുദായത്തിൽപ്പെട്ട മഹാതപസ്വിനിയായിരുന്ന ശബരി, ശ്രീരാമ ഭഗവാന്റെ വരവും കാത്ത് തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്ന് പറയപ്പെടുന്നു. സീതാന്വേ ഷണത്തിന് പോകുന്ന വഴിയിൽ ശ്രീരാമനും അദ്ദേഹത്തിൻറെ അനുജനായ ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലെത്തുകയും സന്തുഷ്ടയായ ശബരി അവർക്ക് നെല്ലിക്കകൾ നൽകു കയും തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയിൽ അവർ യാഗാഗ്നിയിൽ ശരീരം ഉപേക്ഷിച്ചതുമായ ഐതിഹ്യം പ്രസിദ്ധമാണ്. ശബരിയെ അനുഗ്രഹിച്ച ഭഗവാൻ ശ്രീരാമൻ, ഇനി ഈ സ്ഥലം അവരുടെ പേരിൽ പ്രസിദ്ധമാകും എന്ന് പറഞ്ഞുവത്രേ. ഇതാണ് ഈ സ്ഥലത്തിനു ‘ശബരിമല’ എന്ന പേര് വരാൻ കാരണമായി പറയുന്ന കഥ. ശബരി ശരീരമു പേക്ഷിച്ച സ്ഥലത്താണ് ഇന്ന് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നും ഐതിഹ്യമുണ്ട്

അയ്യപ്പന്റെ അവതാരം

ഒരുപാട് കഥകളാണ് അയ്യപ്പന്റെ അവതാരത്തെക്കുറിച്ച് പറഞ്ഞുകേൾക്കാറുള്ളത്. പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് അവയിൽ ഏറ്റവും പ്രസിദ്ധമായത്. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന തികഞ്ഞ ശിവഭക്തനായ പന്തളം രാജാവ് രാജശേഖരപാണ്ഡ്യൻ മഹാദേവനെ ആരാധിച്ചുവരവേ, ഒരിക്കൽ നായാട്ടിനായി വനത്തിലെത്തുകയും പമ്പാതീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കാണുകയും ചെയ്തു. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തിൽ സ്വർണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് ശിശുവിനു “മണികണ്ഠൻ“ എന്നു പേരിട്ട രാജാവ് ശിവപാർവതിമാരുടെ അനുഗ്രഹത്തോടെ കുട്ടിയെ രാജകൊട്ടാരത്തിലേക്ക് എടുത്തുകൊണ്ടു പോയി.

ആയോധനകലയിലും വിദ്യകളിലും അഗ്രഗണ്യനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാ നായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ സ്വന്തം മകനെ യുവരാജാവാക്കുവാനായി രാജ്ഞിയും മന്ത്രിയും ചേർന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി  വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യൻ രോഗത്തിനു പുലിപ്പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാൽ കാട്ടിൽ നിന്നും കൊണ്ടുവരാൻ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാൽ മഹിഷിയെയും വധിച്ച് പുലിപ്പു റത്തേറി അയ്യപ്പൻ വിജയശ്രീലാളിതനായി പന്തളദേശത്തു മടങ്ങിയെത്തി.

അയ്യപ്പൻ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിർദ്ദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് നൽകുകയായിരുന്നു.പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷം തോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതിഹ്യം. ജീവാത്മാവായ ഭക്തൻ പരമാത്മാവായ ഭഗവാന് സമർപ്പിക്കുന്ന വസ്തു എന്ന തലത്തിലും ഇരുമുടികെട്ടിനെ വിശേഷിപ്പിക്കാറുണ്ട്.

ശാസ്താവിൽ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. കാട്ടിൽ നിന്നും ലഭിച്ച അയ്യപ്പനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ച് പന്തളം രാജാവ് മുഖ്യസേനാനിയാക്കി.

വാവരുമായി യുദ്ധമുണ്ടായെങ്കിലും പിന്നീട് ഇവർ ഉറ്റ ചങ്ങാതിമാരായി. വാവരുടെയും കടുത്തയുടെയും സഹായത്തോടെ അയ്യപ്പൻ പന്തളം രാജ്യത്തെ ശത്രുക്കളിൽ നിന്നും രക്ഷിച്ചു. മറവപ്പട നശിപ്പിച്ച ശബരിമല ക്ഷേത്രം പുതുക്കി പണിയുകയും പടയോട്ടത്തിന്റെ ഒടുവിൽ അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

പമ്പാനദിയുടെ തീരത്ത് കഴിഞ്ഞിരുന്ന ബുദ്ധമതാനുയായി ആയിരുന്നു അയ്യപ്പൻ എന്നും ചിലർ വിശ്വസിക്കുന്നു. ശത്രുക്കളെ ഭയന്ന് രാജ്യം വിട്ടോടിയ പാണ്ഡ്യരാജാവിനെ രാജ്യം വീണ്ടെടു ക്കാൻ അയ്യപ്പൻ സഹായിച്ചത്രെ.വീരന്മാരെ ആരാധിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു സംഘകാലത്ത് വീരാരാധനയിലൂടെ ദേവത്വം പകർന്നു വന്ന അയ്യപ്പൻ, പരശുരാമൻ കേരള രക്ഷയ്ക്കുവേണ്ടിപ്രതിഷ്ഠിച്ച ശബരിമല ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ ലയിച്ചു ചേർന്നു എന്നാണ് ഐതിഹ്യം.

അയ്യപ്പൻ ശാസ്താവാണെന്നും ശാസ്താവിന് ഭാര്യമാരും മക്കളും ഉണ്ടായിരുന്നെന്നും സത്യവാങ്മൂലം സമർത്ഥിക്കുന്നു. ഭാര്യയും മക്കളുമുണ്ടായിരുന്ന ശാസ്താവ് ഒരിക്കലും സ്ത്രീ വിരോധിയായിരുന്നില്ലെന്നാണ് നിലപാട്. അഷ്ടോത്തര ശതകം അനുസരിച്ച് പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരും സത്യകൻ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം

അയ്യപ്പന്റെ ബാല്യകാലം പന്തളമായി മാറാനും ചില കാരണങ്ങളുണ്ട്. ശബരിമലയിൽ ശാസ്താവിഗ്രഹം പ്രതിഷ്ഠിക്കാനായി കൊണ്ടു വന്നെങ്കിലും ദുർഘടമായ പാത അതിന് തടസമായിരുന്നു. പാത ശരിയാകുന്നതുവരെ പന്തളം രാജാവ് അത് സൂക്ഷിക്കാമെന്നേറ്റു. നദീതീരത്ത് ഒരു ക്ഷേത്രം പണിത് അതിൽ ശാസ്താവിനെ പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തു.

ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. നിലക്കൽ, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും ക്ഷേത്രങ്ങൾ കാണാം. മറ്റ് മലകളിൽ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പൻ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികൾ എന്നൊരു വിശ്വാസമുണ്ട്. മറ്റൊരു വിശ്വാസപ്രകാരം 18 പടികൾ ആത്മീയമായ 18 കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 18 പടികൾ അഥവാ 18 അവസ്ഥകൾ തരണം ചെയ്തു ഭക്തർ ഈശ്വരനിൽ എത്തിച്ചേരുന്നു അഥവാ മോക്ഷം പ്രാപിക്കുന്നു എന്ന സങ്കൽപ്പമാണ് ഇതിൽ ഉള്ളത്.

ചരിത്രം

ശാസ്താവ്‌ അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, അതിനു മുന്ന് അത് ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും വിശ്വസിക്കുന്നു. ശബരിമല ക്ഷേത്രവും കേരളത്തിലെ പല ശാസ്താ-ദുർഗ്ഗക്ഷേത്രങ്ങളും, അഥവാ കാവുകളും ഹൈന്ദവപരിണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു നിർമ്മാണത്തിന്റെ പ്രാക്തനകാലം മുതൽക്കേ നാട്ടുകാരായ സാധാരണ ജനങ്ങൾ സംഘങ്ങളായിച്ചേർന്ന് വ്രതാനു ഷ്ഠാനത്തോടെ പച്ചരിയും തേങ്ങയും നെയ്യും ഉപ്പും കുരുമുളകും ചേർന്ന നിവേദ്യങ്ങളുമായി ക്ഷേത്രവിഹാരങ്ങളിൽ താമസിച്ചിരുന്ന ബുദ്ധഭിക്ഷുക്കൾ തീർത്ഥാടനം ചെയ്ത് നിവേദ്യങ്ങൾ നൽകി അവരുടെ ഉപദേശങ്ങൾ ശ്രവിച്ച് തിരിച്ചുവരുമായിരുന്നു. ബുദ്ധമതാനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദത്തെ ന്യായീകരിക്കുന്നു. അയ്യപ്പൻ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണു കരുതപ്പെടുന്നത്. ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. രാമായണത്തിൽ ശബരിപീഠം എന്നും കൂടാതെ ശബരി ആശ്രമം എന്നും പറയുന്നു.

അവലോകിതേശ്വരൻ എന്ന ബുദ്ധന്റെ മറ്റൊരു പേരാണു പർണ്ണശബരി എന്നു ബുദ്ധഗ്രന്ഥങ്ങ ളിൽ പറയുന്നുണ്ട്. അതിനർത്ഥം മലകളിലെ കാടുകളിൽ താമസിക്കുന്നവൻ എന്നർത്ഥം. ഏറ്റ വും കാരുണ്യവാനായ ബുദ്ധനായാണ് അവലോകിതേശ്വരനെ ചിത്രീകരിക്കുന്നത്. സഹ്യമലക ളിലെ പൊതിഗൈ മലകളിൽ ആയിരുന്നു അദ്ദേഹത്തിന്റെ വാസ സ്ഥലം എന്നു ടിബറ്റൻ ബുദ്ധ മത ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. അദ്ദേഹമാണ് അഗസ്ത്യമുനിയെ തമിഴ് പഠിപ്പിച്ചതെന്നും രേഖകൾ ഉണ്ട്. ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ നാലാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യ സഞ്ചരിച്ചപ്പോൾ അവലോകിതേശ്വരനെ സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരും ആരാധിച്ചിരുന്നതായും ദൈവമായി കണ്ടിരുന്നതായി രേഖപ്പെടുത്തുന്നു.

ഒറീസ്സയിലും ബംഗാളിലുമുള്ള യക്ഷിണി ആരാധാനാ സമ്പ്രദായവുമായി ഇതിനു ബന്ധമുണ്ട് എന്ന് പറയപ്പെടുന്നു. കണ്ണൻ (കണ്ണകി) എന്നു വിളിക്കുന്ന താഴ്ന്ന ജാതിക്കാരിയായ ഒരു വ്യഭിചാരിണി തുടങ്ങി വച്ച ഒരു പ്രസ്ഥാനാണിത്. അവലോകിതേശ്വരനെ കുഞ്ഞൻ എന്നും കണ്ണോൻ എന്നു വിളിക്കുന്നത് ഇതിനു കാരണമായി പറയുന്നു

അഗസ്ത്യമുനി ഹിന്ദുമതത്തിന്റെ പ്രചരണത്തിനു ബുദ്ധമതത്തെ നശിപ്പിക്കുന്നതിനുമായി തമിഴ് പഠിച്ച് ബുദ്ധവിഹാരങ്ങളിൽ കടന്നു കൂടിയെന്നും അതിനെ പതിയെ താന്ത്രിക ബുദ്ധമത ത്തിലേക്ക് പരിണാമപ്പെടുത്തുന്നതിലും വിവിധ ഗ്രന്ഥങ്ങളിൽ സംസ്കൃത വ്യാകരണങ്ങളിൽ പിശക് വരുത്തുന്നതിനും ഇടയാക്കി എന്നും ചില പിൽകാല ബുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നു. ഇത് മുതലെടൂത്ത് കുമാരീല ഭട്ടൻ എന്ന വൈഷണവ സന്യാസി ബുദ്ധമത പണ്ഡിതരെ പില്കാലത്ത് വാഗ്വാദത്തിൽ തോല്പിക്കുന്നു. പ്രധാനമായും അതിനു കാരണമായത് ബുദ്ധമത ഗ്രന്ഥങ്ങളിലെ വ്യാകരണ പ്രശ്നങ്ങൾ ആയിരുന്നു. പിന്നീട് ബുദ്ധ വിഹാരങ്ങളെല്ലാം സംബന്ധമൂർത്തി നയനാ ർ എന്ന സൈന്യാധിപന്റെ നേതൃത്വത്തിലുള്ള മറവപ്പട തമിഴ് നാട്ടിലെ ചോള രാജാക്കന്മാരുടെ പിന്തുണയോടെ തച്ചുടക്കുകയും നിരവധി സന്യാസിമാരെ ഈ മലകളിലെ വിഹാരങ്ങളിലും കേരളത്തിലെ മറ്റിടങ്ങളിലുള്ള വിഹാരങ്ങളിലും വച്ച് കൊന്നടുക്കുകയും അതിനു വർഷാ വർഷം ആവർത്തനം ചെയ്ത് ഗരുഡൻ തൂക്കം പോലുള്ള അനുഷ്ഠാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.ക്ഷേത്രങ്ങളിൽ താല്പര്യമില്ലായിരുന്ന ശൈവ വൈഷ്ണവ പ്രയോക്താക്കൾ താമസിയാതെ ഈ ക്ഷെത്രങ്ങളെ ഉപേക്ഷിച്ചു മടങ്ങി എങ്കിലും ആ പ്രദേശത്തു ജീവിച്ചിരുന്ന, ബുദ്ധനെ ആരാധിച്ചി രുന്ന മലയരയർ ക്ഷേത്രാരാധനകൾ തുടർന്ന് പോന്നു.പിന്നീട് വളരെക്കാലം കഴിഞ്ഞ് 16 നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യകാലത്ത് ഹിന്ദുമതത്തിനു പുത്തനുണർവ്വ് ഉണ്ടാകുകയും ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങൾ ഒന്നാകുകയും ഇന്ത്യയിലുള്ള നിരവധി നാട്ടു ദൈവങ്ങളെയും അവരെ ചുറ്റുപ്പറ്റിയുള്ള കഥകളും മറ്റും ഹിന്ദുമതത്തിലേക്ക് സ്വാംശീ കരിക്കപ്പെടുകയും ചെയ്യുന്ന സമയത്താണ് ഈ ക്ഷേത്രവും ഹിന്ദുക്കൾ കൈവശപ്പെടുത്തുന്നത്. മലയർ ഈ സമയർത്ത് ഈ ക്ഷേത്രങ്ങളുടെ പൂർണ്ണ അവകാശികളായിരുന്നു.പന്തളം രാജവംശം ഈ സമയത്തിനുള്ളിൽ ക്ഷത്രിയരാക്കപ്പെടുകയും ബുദ്ധഭിക്ഷുക്കൾക്ക് അവരുടെ സംരക്ഷകനെ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും ശബരിമല തീർത്ഥാടനം തുടർന്നു പോന്നു.2008 ൽ സുപ്രീം കോടതിയുൽ നൽകിയ സത്യവാങ്മൂലം കേരള സർക്കാർ ഇത് പുരാതന കാലത്ത് ബുദ്ധക്ഷേത്രമാണെന്ന് പറഞ്ഞിരിക്കുന്നു.‌ ബുദ്ധക്ഷേത്രം എന്നാണ് ഹൈന്ദവവ ത്കരിക്കപ്പെട്ടതെന്ന് കൃത്യമായി പറയാൻ സാധിക്കയില്ല എങ്കിലും ലഭ്യമായ ചരിത്രവ സ്തുതകൾ പരിഗണിക്കുമ്പോൾ 15-16 നൂറ്റാണ്ടുകളിൽ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളുറ്റെ രമ്യതക്കു ശേഷമാണ് ഇതുണ്ടായതെന്ന് അനുമാനിക്കാൻ സാധിക്കുന്നു. ഏതാണ്ട് ഇതേ കാലത്ത് തന്നെ നമ്പൂതിരിമാരായ ആചാര്യന്മാർ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്മാറുകയും ചെമ്പകശ്ശേരി രാജവംശത്തിന് ക്ഷേത്രാധികാരത്തിൽ കൂടുതൽ സ്വാധീനം ലഭിക്കുന്നതും . കുറച്ചു കാലത്തേക്ക് ബുദ്ധമതാരചങ്ങൾ തുടർന്നു എങ്കിലും അയ്യപ്പനേയും ബുദ്ധനേയും പിന്നീടു വന്ന തലമുറകളിലെ തീർത്ഥാടകർ ഇവർ തമ്മിലുള്ള വ്യത്യാസത്തെ പരിഗണിക്കാതെ രണ്ടുപേരും ഒന്നായി കണ്ടു എന്നു കരുതണം.  കേരള ഹൈക്കോടതിയിൽ വാവരുടെ പിൻഗാമി സമർപ്പിച്ച തെളിവുകൾക്ക് 1708 വർഷത്തോളം കാലപ്പ്ഴക്കമുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ചീരപ്പഞ്ചിറ കുടുംബവർക്കുള്ള പ്രകാരവും ക്ഷേത്രത്തിൽ വീണ്ടും തീർത്ഥാടനം ആരംഭിച്ചത് 15-16 നൂറ്റാണ്ടോടെയാണെന്നു കാണുന്നു.കുലദൈവമായ ശാസ്താ വിനെ ക്ഷത്രിയന്മാർ അച്ഛനെന്നാണ് വിളിച്ചിരുന്നത്. ബുദ്ധനെ അച്ഛൻ എന്നും അപ്പൻ എന്നും അയ്യൻ എന്നും വിളിച്ചിരുന്നു. .

ക്രിസ്തുവർഷം 1821-ൽ പന്തളം രാജവംശം തിരുവിതാം കൂറുമായി ലയിക്കപ്പെട്ടതോടെ ഈ ക്ഷേത്രവും 48 മറ്റു ക്ഷേത്രങ്ങളും തിരുവിതാംകൂറുമായി ചേർക്കപ്പെട്ടു.  ഈ ക്ഷേത്രം നിരവധി പ്രാവശ്യം തകർക്കപ്പെട്ടിട്ടുമുണ്ട്. ഈ നൂറ്റാണ്ടിൽ 1902-ലും 1950-ലും ക്ഷേത്രം അഗ്നിബാധക്കി രയാക്കപ്പെട്ടു1902 ൽ ഉണ്ടായ അഗ്നിബാധക്ക് ശേഷം 1910-ൽ പുനരുദ്ധാരണം ചെയ്തു. 1950-ൽ ക്രിസ്തീയ മതമൗലികവാദികൾ ക്ഷേത്രം തീവയ്ക്കുകയും വിഗ്രഹം തകർക്കുകയും ചെയ്തു.  തുടർന്ന് പുനരുദ്ധാരണം നടത്തിയാണ് ഇന്നത്തെ പഞ്ചലോഹ വിഗ്രഹം (ഏതാണ്ട് സ്വർണ്ണം എന്നും പറയാം) നിർമ്മിച്ച് പ്രതിഷ്ഠിച്ചത്. ചെങ്ങന്നൂരിലെ പ്രസിദ്ധ  വിശ്വകർമ്മ കുടുംബമായ തട്ടാവിള കുടുംബത്തിലെ അംഗങ്ങളായിരുന്ന നീലകണ്ഠ പണിക്കരും അയ്യപ്പപ്പണിക്കരും ചേർന്നാണ് തകർത്ത വിഗ്രഹത്തിന്റെ അതേ മാതൃകയിലുള്ള നിലവിലെ വിഗ്രഹം നിർമ്മിച്ചത്. 1951 മേയ് 17-ന് പുനഃപ്രതിഷ്ഠ നടത്തി.

സുപ്രീം കോടതി വിധി 2018

മണ്ഡലകാല തീർത്ഥാടനം

കൊല്ലവർഷം വൃശ്ചിക മാസം ഒന്നാം തീയതി മുതൽ ശബരിമല തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നു. ധനു മാസം പതിനൊന്നാം തീയതി അവസാനിക്കുകയും ചെയ്യുന്നു. വൃശ്ചിക മാസം ഒന്നാം തീയതി മുതൽ മുതൽ ധനു മാസം പതിനൊന്നാം തീയതിവരെയുള്ള 41 ദിവസം നീണ്ടു നില്ക്കുന്ന ഈ തീർത്ഥാടനകാലമാണ് മണ്ഡല കാലം. ഡിസംബർ-ജനുവരി മാസങ്ങളിലായിട്ടാണ് ഈ കാലം. ശബരിമലയാത്രക്കു മുൻപ്, തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ തുളസിമുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ ഒരു മാല ധരിക്കുന്നു. ഇതിനെ തുടർന്ന് ഇവർ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യമാംസാദികൾ, മദ്യം, ലൈംഗികജീവിതവും മറ്റ് ദുഷ്ചിന്തകളുംഉപേക്ഷിക്കുന്നു. തുടർന്ന് നാല്പത്തിയൊന്നാമത്തെ ദിവസം ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടു നിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു.

വാഹന ഗതാഗതം പമ്പ വരെ മാത്രമേയുള്ളൂ. അതിനു ശേഷം തീർത്ഥാടകർ കാൽനടയായാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.

ഇരുമുടിക്കെട്ട്

പുണ്യവും പാപവും ഉൾക്കൊള്ളുന്നതായി സങ്കൽപ്പിക്കപ്പെടുന്നതും അയ്യപ്പഭക്തന്മാർ മണ്ഡലകാലത്ത് തങ്ങളുടെ തലയിലേറ്റിക്കൊണ്ടുപോകുന്നതുമായ ഒരു ഭാണ്ഡമാണ് ഇരുമു ടിക്കെട്ട്. ശബരിമലതീർത്ഥാടകർ, പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനു ള്ളിൽ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോകും. ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടുന്നത് ജീവിതത്തിലെ പുണ്യമായാണ് ഭക്തന്മാർ കണക്കാക്കുന്നത്. നിരവധിയായ ചടങ്ങു കളോടെയും ആചാരങ്ങളൊടെയുമാണ് ഈ കെട്ടു നിറയ്ക്കാറുള്ളത്. കന്നി അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ട് ചുവന്ന പട്ടുകൊണ്ടുള്ളതായിരക്കണം. അല്ലാത്തവർക്ക് കറുപ്പ, നീല നിറങ്ങ ളിലുള്ള തുണികൾ ഉപയോഗിച്ചു ഇരുമുടിക്കെട്ടു തയ്യാറാക്കാവുന്നതാണ്. സാധാരണയായി ഇരുമുടികെട്ടിനുള്ളിൽ നെയ്ത്തേങ്ങ (തേങ്ങയ്കുള്ളിലെ വെള്ളം മാറ്റിപകരം നെയ്യ് നിറ യ്ക്കുന്നു, ഇത് നെയ്യഭിഷേകത്തിന് ഉപയോഗിക്കുന്നു), അരി, അവൽ, മലർ, തേങ്ങ, കർപ്പൂരം, മഞ്ഞൾപൊടി (നാഗയക്ഷി, നാഗരാജാവ് എന്നവർക്ക് അർപ്പിക്കാനുള്ളത്), കുരുമുളക്, പുകയില, ഉണക്കമുന്തിരി, കൽക്കണ്ടം, മറ്റ് പൂജാസാധനങ്ങൾ എന്നിവയാണ് കൊണ്ടു പോകാറുള്ളത്. വെറ്റിലയും അടയ്ക്കയും തേങ്ങയും നെയ്ത്തേങ്ങയുമാണ് ആദ്യമായി കെട്ടിനുള്ളിൽ നിറയ്ക്കേണ്ടത്. ഇതു നിറക്കുന്ന സമയം ശരണം വിളികൾ അന്തരീക്ഷം മുഖരിതമാകുന്നു. അയ്യപ്പനു നിവേദ്യത്തിനുള്ള ഉണക്കലരി, കദളിവാഴപ്പഴം, ശർക്കര എന്നിവയും ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താറുണ്ട്. വഴിപാടു സാധനങ്ങളോടൊപ്പം യാത്രാവേളയിൽ ഭക്തന്മാർക്കു കഴിക്കാനുള്ള ഭക്ഷ്യവസ്തുക്കളും ഇതിൽ ഉൾപ്പെടുത്തുന്നു.

മകരജ്യോതി

ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരി മലയിൽ നിന്ന് ഏകദേശം 10-16 കിലോമീറ്റർ ദൂരമുള്ള പൊന്നമ്പലമേട്ടിൽ പരശുരാമൻ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തിൽ മലവേടന്മാർ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേടന്മാരുടെ ആഘോഷവേളയിൽ കത്തിച്ചിരുന്ന കർപൂരമാണ് മകരജ്യോതി എന്നു പറയുന്നവരും ഉണ്ട്. എന്നാൽ മകരജ്യോതി എന്നത് ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘവും ചേർന്ന് പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിൽ കർപ്പൂരം കത്തിക്കുന്നതാണെന്നാണ് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠർ മഹേശ്വരർ സമ്മതിക്കുകയുണ്ടായി

മകരസംക്രമദിനത്തിലാണ് ഉത്തരായനപിറവി. പൊന്നമ്പലമേട്ടിൽ ഉള്ള ക്ഷേത്രത്തിൻറെ മുകളിൽ തെളിഞ്ഞുകത്തിയിരുന്ന നക്ഷത്രമാണ് മകരജ്യോതി എന്ന അഭിപ്രായവു മുണ്ട്.എന്നാൽ ഇതിനു പറയത്തക്കതെളിവില്ല. ഈ നക്ഷത്രത്തിൻറെ ഒരു ചിത്രവും ലഭ്യമല്ല.

പതിനെട്ടുപടികൾ

ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പൻ എന്നൊരു വിശ്വാസമുണ്ട്. ഇതിൻറെ പ്രതീകമാണ് 18 പടികൾ. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ“ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. പണ്ട് മണ്ഡലകാലത്തിനുശേഷം ശബരിമല വിട്ടുപോകുന്ന പോലീസുകാർ പതിനെട്ടാം പടിക്കുതാഴെ പൂജനടത്തിയിരുന്നുവെന്നും ഇതാണ് പിന്നീട് പടിപൂജയായി പരിണമിച്ചതെന്നുമാണ് മറ്റൊരു വിശ്വാസം. അയ്യപ്പൻറെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകൾ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്. ജീവൻ, സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസവും ഇതിനുണ്ട്

18 മലകൾ : ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡൽമല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖൽഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.

ശ്രീകോവിൽ

ശബരിമല ശ്രീകോവിലിന് ഏഴ് കോൽ ഏഴ് അംഗുലം ദീർഘവും മൂന്നു കോൽ പതിനെട്ട് അംഗുലം വിസ്താരവും ഉണ്ട്. ജഗതിപ്പുറം എട്ട് കോൽ പത്ത് അംഗുലം ദീർഘവും നാലുകോൽ പത്ത് അംഗുലം വിസ്താരവുമുണ്ട്. പാദുകപ്പുറം എട്ടുകോൽ പതിനൊന്നര അംഗുലം ദീർഘവും നാലു കോൽ പതിനൊന്നര അംഗുലം വിസ്താരവുമുണ്ട്. വലിയമ്പലത്തിന് 22 കോൽ പതിനെട്ട് അംഗുലം ദീർഘവും ആറ് കോൽ രണ്ട് അംഗുലം വിസ്താരവും ഉണ്ട്. ശ്രീകോവിലിന്റെ പ്രവേശനദ്വാരത്തിന് ഇരു വശവും ദ്വാരപാലകരുണ്ട്. ചുറ്റും ശബരിമല ശാസ്താവിന്റെ ചരിതം കൊത്തിവച്ചിട്ടുണ്ട്. 1998-ൽ ശ്രീകോവിലിന്റെ മേൽക്കൂരയും ചുമരുകളും വാതിലും സ്വർണ്ണം പൂശി.

ശബരിമലയിലേക്കുള്ള വഴി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 115 കിലോമീറ്റർ അകലത്തിലും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 106 കിലോമീറ്റർ അകലത്തിലുമാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. തീർത്ഥാടനകാലത്ത് ചാലക്കയം വഴിയോ അല്ലെങ്കിൽ എരുമേലി വഴി കരിമല നടന്നു കയറിയോ (ഏകദേശം 50 കിലോമീറ്റർ ) ഇവിടെയെത്താം. ഏറ്റവുമടു ത്തുള്ള  റെയിൽവേ സ്റ്റേഷനുകൾ കോട്ടയവും ചെങ്ങന്നൂരുമാണ്.

പ്രധാന വഴികൾ

കോട്ടയത്തു നിന്നു എരുമേലി വഴി പമ്പ; (മണിമല വഴി കോട്ടയത്തു നിന്ന് പമ്പയിലേക്ക് 136 കിലോമീറ്റർ) പമ്പയിൽ നിന്ന് കാൽനടയായി ശബരിമല.

എരുമേലിയിൽ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി പമ്പ – 45 കിലോമീറ്റർ. പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കാൽനടയായി (ഇതാണ് പരമ്പരാഗത പാത).

എരുമേലിയിൽ നിന്ന് മുക്കൂട്ടുതറ, മുട്ടപ്പള്ളി, പാണപിലാവ്, കണമല വഴിയുള്ള ഗതാഗതയോഗ്യമായ പാത – 46 കിലോമീറ്റർ (28.6 മൈൽ)

വണ്ടിപ്പെരിയാർ മുതൽ മൗണ്ട് എസ്റ്റേറ്റ് വരെ വാഹനത്തിൽ. ശേഷം കാൽനടയായി ശബരിമലയിലേക്ക്

വണ്ടിപ്പെരിയാർ മുതൽ കോഴിക്കാനംവരെ 15 കിലോമീറ്റർ; കോഴിക്കാനത്ത് നിന്ന് ഉപ്പുപാറ വരെ 10 കിലോമീറ്റർ; ഉപ്പുപാറ മുതൽ ശബരിമല വരെ 3.5 കിലോമീറ്റർ. (ഉപ്പുപാറ വരെ വാഹനഗതാഗതം സാധ്യമാണ്).

ചെങ്ങന്നൂർ റയിൽവെസ്റ്റേഷനിൽ നിന്നും- കോഴഞ്ചേരി വരെ( 12 കിലോമീറ്റർ); കോഴഞ്ചേരിയിൽനിന്നും റാന്നിക്ക് (13 കിലോമീറ്റർ); റാന്നി-എരുമേലി- ശബരിമല( 62 കിലോമീറ്റർ) (ആകെ: 87 കിലോമീറ്റർ)

വിവിധ സ്ഥലങ്ങളിൽ നിന്നും പമ്പയിലേക്കുള്ള ദൂരം കിലോമീറ്ററിൽ:

അടൂർ- 81 തിരുവനന്തപുരം-179 കിളിമാനൂർ-134 കൊല്ലം-135 പുനലൂർ-105 പന്തളം- 85 ചെങ്ങന്നൂർ- 89 കൊട്ടാരക്കര- 106 ഗുരുവായൂർ- 288 തൃശ്ശൂർ- 260 പാലക്കാട്- 330 കണ്ണൂർ- 486 കോഴിക്കോട്- 388 കോട്ടയം- 123 എരുമേലി- 46 കുമളി- 180 പത്തനംതിട്ട- 65 റാന്നി- 62

പരമ്പരാഗത പാത

എരുമേലിയിൽ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റർ ദൈർഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമർഹിക്കുന്നതാണ്‌. ഒട്ടേറെ പുണ്യസ്ഥലങ്ങൾ താണ്ടി കാനനത്തിലൂടെ കാൽനടയായുള്ള ഈ യാത്ര ഭക്തർക്ക്‌ ആത്മനിർവൃതിയേകുന്ന ഒന്നാണ്‌. പേരൂർ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങൾ. എരുമേലിയിൽ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയിൽ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയിൽ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂർ തോടിൽ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാർ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യൻ നിർമ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തിൽ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയിൽ നിന്നും കാൽനടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂർ തോട്ടിലെത്തുന്ന തീർത്ഥാടകർ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടർന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തർ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരൻ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഭക്തർ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിവസം രാവിലെ അഴുതാനദിയിൽ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തർ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠൻ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓർമ്മയ്‌ക്ക്‌ അഴുതയിൽ നിന്നെടുത്ത കല്ല്‌ ഭക്തർ ഇവിടെ ഇടുന്നു. തുടർന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടർന്ന്‌ ഭക്തർ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാർ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു.

പ്രധാനപ്പെട്ട ഇടത്താവളങ്ങൾ

മലയാത്രയ്‌ക്കിടയിൽ അയ്യപ്പന്മാർ വിരിവെക്കാനും വിശ്രമിക്കാനും ചില ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കാറുണ്ട്‌. മധ്യതിരുവിതാംകൂറിലെ ചില പ്രധാന ക്ഷേത്രങ്ങളാണ്‌ മണ്‌ഡല-മകര വിളക്കു കാലത്ത്‌ അയ്യപ്പന്മാരുടെ ഇടത്താവളങ്ങളാകുക. വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, പാല, ഇളംകുളം ശ്രീ ധർമ്മ ശാസ്താക്ഷേത്രം, ഇളംകുളം, പുതിയകാവ് ദേവി ക്ഷേത്രം, പൊൻകുന്നം, തിരുനക്കര മഹാദേവ ക്ഷേത്രം, കൊടുങ്ങുർ ദേവി ക്ഷേത്രം, വാഴൂർ, മണകാട്ടു ദേവി ക്ഷേത്രം, ചിറക്കടവ് മഹാദേവ ക്ഷേത്രം, എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം (വലിയമ്പലം), നിലയ്‌ക്കൽ മഹാദേവ ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ധർമശാസ്‌താക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളങ്ങൾ ആണ്.

വിരി വെയ്ക്കാനുള്ള സ്ഥല സൗകര്യവും, കുളിയ്ക്കാനും മറ്റു പ്രാഥമിക കർമ്മങ്ങൾ നിർവഹിയ്ക്കാനും ഉള്ള സൌകര്യങ്ങളും ആണ് പ്രധാനമായും ഭക്തരെ ഇവിടങ്ങളിലേയ്ക്ക് ആകർഷിക്കുന്നത്. വൈക്കം മുതലായ മഹാ ക്ഷേത്രങ്ങളിൽ പതിവുള്ള അന്നദാനത്തിനു പുറമേ, ശബരിമല തീർത്ഥാടന കാലത്ത് മിക്ക ക്ഷേത്രങ്ങളിലും അയ്യപ്പ ഭക്തരെ ഉദ്ദേശിച്ച് അന്നദാനം നടത്തുന്നു.

വർഷം തോറും ധനു മാസം 28-നു തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെടുന്നു. പരമ്പരാഗത തിരുവാഭരണപാതയിലൂടെ യാത്ര ചെയ്ത് ഘോഷയാത്ര മകരമാസം 1-നു ശബരിമലയിൽ എത്തിച്ചേരുന്നു. പതിനെട്ടാം‌പടിക്കു മുകളിൽ വെച്ച് സ്വീകരിക്കപ്പെടുന്ന തിരുവാഭരണങ്ങൾ ചാർത്തിയാണ് അന്നു വൈകുന്നേരത്തെ ദീപാരാധന. ദീപാരാധനയ്ക്കു ശേഷം പൊന്നമ്പലമേട്ടിൽ പ്രത്യക്ഷമാകുന്ന ജ്യോതിയാണ് മകരജ്യോതി. മകരജ്യോതി കണ്ടു തൊഴാൻ വർഷം തോറും ഈ ദിവസം ലക്ഷക്കണക്കിന് ഭക്തർ ശബരിമലയിൽ എത്തിച്ചേരാറുണ്ട്.

മകര വിളക്ക്

ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയതിയാണ് ഈ ഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. മകരജ്യോതി തെളിക്കുന്നതും മകര വിളക്ക് സമയത്താണ്. ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതി

ഹരിവരാസനം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം. കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ ആണ് ഈ ഉറക്കുപാട്ട് കണ്ടെത്തി പ്രസിദ്ധീകരിച്ചത്. ഈ രചനയിൽ 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളുമുണ്ട്. 1950 ലുണ്ടായ വൻ തീപ്പിടുത്തത്തിനുശേഷം പുനഃപ്രതിഷ്ഠ നടത്തിയ ദിവസമാണ് ആദ്യം ഈ ഗാനം ആലപിച്ചത്. ആദ്യകാലത്ത് അത്ര പ്രസിദ്ധമല്ലാതിരുന്ന ഈ ഗാനം 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ പ്രസിദ്ധി നേടി.