മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് താമസിക്കാന്‍ ‘സേഫ് ഹോംസ്’, പദ്ധതിയുമായി സര്‍ക്കാര്‍

0 187

 

തിരുവനന്തപുരം: മിശ്രവിവാഹിതരായ ദമ്ബതികള്‍ക്ക് ഒരു വര്‍ഷം വരെ സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ ഹോം പദ്ധതിയുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

സന്നദ്ധസംഘടനകളുടെ സഹായത്തോടെയാവും പദ്ധതി പൂര്‍ത്തീകരിക്കുക. മറ്റൊരു മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ വിവാഹം ചെയ്യുന്ന യുവതീയുവാക്കള്‍ സാമുദായിക ബഹിഷ്‌കരണം, ഭീഷണി,താമസസൗകര്യം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് താമസിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ലഭിക്കാത്തത്. ഈ പശ്ചാത്തലത്തില്‍ ഇത്തരക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് നിയമസഭയില്‍ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.