‘ഈ കൈകളില്‍ സുരക്ഷിതം’; ചേർത്തു പിടിക്കാൻ ഒരു ദിനം, ഇന്ന് ‘ഹഗ് ഡേ’

0 768

ലോകമെങ്ങുമുള്ള കമിതാക്കൾ വാലന്‍റൈന്‍സ് വീക്ക് (Valentines Week) ആഘോഷിക്കുകയാണ്. ഇന്ന് ഫെബ്രുവരി 12- ഹഗ് ഡേ (Hug day). ഹഗ് ചെയ്ത് നിങ്ങള്‍ക്ക് ഈ ദിവസം നിങ്ങളുടെ പ്രണയം പറയാം. ഇങ്ങനെ കെട്ടിപ്പിടിക്കുമ്പോൾ എത്രയോ കാര്യങ്ങൾ നിങ്ങള്‍ക്ക് പറയാതെ പറയാനാവും. പ്രണയത്തെ (Love) അടയാളപ്പെടുത്തുക മാത്രമല്ല, സന്തോഷങ്ങളും വേദനകളും പരസ്പരം പങ്കുവയ്ക്കുകയുമാണ് ഇങ്ങനെ കെട്ടിപ്പിടിക്കുന്നതിലൂടെ സൂചിപ്പിക്കുന്നത്.

സങ്കടം വന്നാലും സന്തോഷം വന്നാലും പ്രിയപ്പെട്ടവരുടെ ഒരു ചേര്‍ത്തുപിടിക്കല്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. താന്‍ ഒറ്റയ്ക്കല്ല , തന്നെ സ്നേഹിക്കാന്‍ ആളുകളുണ്ടെന്ന് തോന്നല്‍ ഉണ്ടാക്കാന്‍ ആലിംഗനത്തിന് കഴിയും. ആലിംഗനം നിങ്ങളുടെ സ്നേഹത്തെയാകും സൂചിപ്പിക്കുന്നത്. സ്ത്രീക്ക് കൂടുതൽ കരുതല്‍ അനുഭവപ്പെടാൻ ഇങ്ങനെയൊരു ആലിംഗനം സഹായിക്കും. അവളോടുള്ള കരുതലാകണം ആ ആലിംഗനം. നിങ്ങള്‍ക്ക് അവര്‍ എത്ര പ്രിയപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്ന രീതിയിലായിരിക്കണം ആലിംഗനം ചെയ്യേണ്ടത്.

ഒരാള്‍ക്ക് ഒരാളോടുള്ള അടുപ്പം സ്നേഹത്തിന്റെ തീവ്രത എന്നിവയെല്ലാം കെട്ടിപിടിക്കുന്ന രീതിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുമെന്നാണ് മനഃശാസ്ത്രജ്ഞര്‍ പോലും പറയുന്നത്. പ്രണയാർദ്രമായ ആലിംഗനം നിങ്ങളുടേത് മാത്രമായ ഒരു ലോകം തന്നെ സൃഷ്ടിക്കപ്പെടും. മനസ്സിനേറ്റ വലിയ മുറിവുകളെ ഇല്ലാതാക്കാന്‍ ഒരു ഹഗിന് കഴിയും.

പങ്കാളി അകലത്തിലാണെങ്കില്‍, വാക്കുകളിലൂടെ നിങ്ങള്‍ക്ക് അവരെ ചേര്‍ത്ത് പിടിക്കാം. ‘എനിക്ക് സുരക്ഷിതത്വവും കരുതലും സ്നേഹവും അനുഭവപ്പെടുന്നത് നിന്‍റെ കൈകളിലാണ്’, ‘നീ ഈ കൈകളില്‍ സുരക്ഷിതയാകും, ഹാപ്പി ഹഗ് ഡേ’ തുടങ്ങിയ സന്ദേശങ്ങള്‍ കൈമാറാം.

ഫെബ്രുവരി 14-നാണ് വാലൻന്റൈൻസ് ഡേ. ഇതുവരെ പ്രണയം പറയാത്തവർക്ക് അത് തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും സർപ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമുള്ള ഒരു ദിനം