മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘സഹായഹസ്തം’ വായിപ്പാ പദ്ധതിയുടെ ഉൽഘാടനം ബഹുമാനപെട്ട ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ നിർവ്വഹിച്ചു.

0 265

പായം സർവീസ് സഹകരണ ബാങ്കിൽ കോവിഡ്-19 പശ്ചാത്തലത്തിൽ കുടുബശ്രീ അംഗങ്ങൾക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘സഹായഹസ്തം’ വായിപ്പാ പദ്ധതിയുടെ ഉൽഘാടനം ബഹുമാനപെട്ട ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വേലായുധൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ത്രേസ്യമ്മ കൊങ്ങോല, ജോഷി പലമാറ്റം, പഞ്ചായത്ത് മെമ്പർ ലില്ലി മുരിയങ്കരി,ബാങ്ക് വൈസ് പ്രസിഡന്റ് മാത്യു ജോസഫ്,ഡയറക്ടർമാരായ ജോൺസൺ കെ ജെ, ജാൻസൺ,ടി ജെ കുട്ടപ്പൻ, സെക്രട്ടറി കെ എം മാത്യു, കുടുംബശ്രീ ചെയർ പേഴ്‌സൺ സിൽവി,ആറളം-പായം പഞ്ചായത്തിന് കീഴിലുള്ള 15 കുടുംബശ്രീ യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു