സജീവന്റെ ആത്മഹത്യ : സബ്കളക്ടറുടെ വിശദീകരണം തള്ളി കുടുംബം

0 403

സജീവന്റെ ആത്മഹത്യ : സബ്കളക്ടറുടെ വിശദീകരണം തള്ളി കുടുംബം

 

എറണാകുളത്ത് ഭൂമി തരംമാറ്റാന്‍ സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സബ്കളക്ടറുടെ വിശദീകരണം തള്ളി കുടുംബം. അപേക്ഷയില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം ശരിയല്ല. ഫീസടക്കാന്‍‌ നിര്‍ദേശിച്ചിരുന്നുവെന്ന ഫോര്‍ട്ട് കൊച്ചി സബ്കളക്ടറുടെ വിശദീകരണം തെറ്റാണെന്നും മരിച്ച സജീവന്റെ മരുമകള്‍ പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരി 27 ന് തരംമാറ്റത്തിനുള്ള ഫീസ് അടക്കാൻ സജീവന് നിർദേശം നൽകിയെങ്കിലും സജീവന്‍ പ്രതികരിച്ചില്ലെന്നായിരുന്നു സബ്കളക്ടറുടെ വിശദീകരണം. എന്നാല്‍ നിരന്തരം ആര്‍.ഡി.ഒ ഓഫീസ് കയറിയിറങ്ങിയിട്ടും ഫീസടക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സജീവന്റെ മരുമകള്‍ വര്‍ഷ പറഞ്ഞു. പണമടക്കണമെന്ന് അറിയിച്ചിരുന്നുവെങ്കില്‍ എന്ത് ബുദ്ധിമുട്ട് സഹിച്ചും അത് അടക്കുമായിരുന്നുവെന്നും വര്‍ഷ പ്രതികരിച്ചു

ഫീസ് ഇളവ് നിലവില്‍ വന്നപ്പോള്‍ അതിന് വേണ്ടി സജീവന്‍ അപേക്ഷിച്ചില്ലെന്നും സബ്കള്കടര്‍ ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പുതിയ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും മരുമകള്‍ പറഞ്ഞു.

സജീവന്റേതിന് മുൻപ് ലഭിച്ച നിരവധി അപേക്ഷകള്‍ ബാക്കി നില്‍ക്കുന്നതാണ് തീർപ്പാക്കാന്‍ കഴിയാത്തതെന്നും സബ് കലക്ടറുടെ റിപ്പോർട്ടിലുണ്ട്. തങ്ങള്‍ അപേക്ഷ നല്‍കിയതിന് ശേഷം അപേക്ഷിച്ചവര്‍ക്ക് പോലും തരംമാറ്റാനുള്ള നടപടകളുണ്ടായതായും സജീവന്റെ ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച ആർ.ഡി.ഒ. ഓഫീസിൽ പോയി മടങ്ങിവന്ന ശേഷമായിരുന്നു സജീവന്‍ ജീവനൊടുക്കിയത്. ഇന്നാട്ടിലെ ദുഷിച്ച ഭരണസംവിധാനവും ഉദ്യോഗസ്ഥരുടെ മനോഭാവവുമാണ് തന്റെ മരണത്തിന് കാരണമെന്ന കുറിപ്പ് എഴുതി വെച്ചാണ് സജീവന്‍