സാക്ഷ്യം ഫോട്ടോ പ്രദര്‍ശനം ബ്രോഷര്‍ പ്രകാശനം

0 76

 

കണ്ണൂര്‍ : കണ്ണൂര്‍ പ്രസ്‌ ക്ലബ്ബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനത്തിന്റെ ബ്രോഷര്‍ പ്രകാശനംചെയ്തു. സന്തോഷ്‌ട്രോഫി കേരള ടീം ക്യാപ്റ്റന്‍ വി.മിഥുന്‍ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് റീജണല്‍ ഡയറക്ടര്‍ അബ്ദുള്‍ഖാദറിന് നല്‍കി നിര്‍വഹിച്ചു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പദ്‌മനാഭന്‍ അധ്യക്ഷതവഹിച്ചു. രമ്യ കൃഷ്ണന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എ.കെ.ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സിജി ഉലഹന്നാന്‍, പ്രദര്‍ശന കണ്‍വീനര്‍ കൃഷ്ണന്‍ കാഞ്ഞിരങ്ങാട്, പ്രദര്‍ശനത്തിന്റെ ചെയര്‍മാന്‍ സി.സുനില്‍കുമാര്‍, ജയദീപ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.