സംസ്ഥാന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാർഹം – അസെറ്റ്
കോവിഡ് 19 ബന്ധപ്പെട്ട് വരുമാന നഷ്ടമുണ്ടായി എന്നതിന്റെ പേരിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ( അസെറ്റ് ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ ധന മാനേജ്മെന്റിൽ ഇടതു സർക്കാർ പരാജയമാണ്. കോവിഡ് കാലത്ത് മാർക്കറ്റിൽ പണലഭ്യത ഉറപ്പാക്കുന്നതിന് അധിക കറൻസി അച്ചടിക്കണമെന്ന് അഭിപ്രായപ്പെട്ട സംസ്ഥാന ധനമന്ത്രി സംസ്ഥാനത്തെ കമ്പോളത്തിൽ ചിലവഴിക്കപ്പെടുമെന്ന് പൂർണ്ണമായി ഉറപ്പുള്ള ധനവിനിമയത്തെ തടസ്സപ്പെടുത്താൻ തീരുമാനമെടുത്തിരിക്കുന്നു എന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. സംസ്ഥാനത്തിന്റെ നികുതി – നികുതിയേതര വരുമാനങ്ങളിൽ ഉണ്ടായ കുറവിനെ മറികടക്കാനുള്ള ഏകവഴി സംസ്ഥാന ജീവനക്കാരുടെ ശമ്പളം കുറക്കലാണ് എന്ന സർക്കാർ നിലപാട് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. ചിലവ് ചുരുക്കലിന് സംസ്ഥാന സർക്കാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഇക്കാര്യത്തിലുള്ള പൊതു നിലപാട് വ്യക്തമാക്കുകയും തുടർ നടപടികൾ ഉണ്ടാവുകയും വേണം. സംസ്ഥാന ഖജനാവിൽ നിന്ന് രാഷ്ട്രീയ നിയമനങ്ങൾക്കായി ചിലവഴിക്കുന്ന പണം തിരിച്ചെത്തിക്കുന്നതിനും വിരമിച്ച ഉദ്യോഗസ്ഥർക്ക് നൽകിയ എല്ലാ പുനർ നിയമനങ്ങളും റദ്ദാക്കുകയും ചെയ്ത് ഇക്കാര്യത്തിലുള്ള ആത്മാർത്ഥത സർക്കാർ പ്രകടിപ്പിക്കണം. അമിത ചിലവും ധൂർത്തും നിയന്ത്രിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് കേരളത്തിൽ കരുത്തായത് പൊതു ആരോഗ്യ സംവിധാനമടക്കമുള്ള സിവിൽ സർവീസാണ്. അവരോടുള്ള നന്ദികേട് കൂടിയാണ് സംസ്ഥാന സർക്കാറിന്റെ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനമെന്നും അസെറ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
_അസെറ്റ് സംസ്ഥാന ചെയർമാൻ ഡോ. പി.കെ.സതീഷ് കുമാർ അധ്യക്ഷനായിരുന്നു. കേരള സ്ക്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ബഷീർ വല്ലപ്പുഴ, കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് കെ.കെ. ബഷീർ, കേരള ഗസറ്റഡ് ഓഫീസേഴ്സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് എം.എ. സിറാജുദ്ദീൻ, ഹയർ എജുക്കേഷൻ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എസ്. അനസ് എന്നിവർ സംസാരിച്ചു. അസെറ്റ് ജനറൽ കൺവീനർ കെ.ബിലാൽ ബാബു സ്വാഗതം ആശംസിച്ച