സാമന്ത സുന്ദരിയല്ലെന്ന് നടിയുടെ ഇന്‍സ്റ്റ​ഗ്രാം സ്റ്റാറ്റസ്, രൂക്ഷ വിമര്‍ശനം; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി താരം

0 914

സാമന്ത സുന്ദരിയല്ലെന്ന് നടിയുടെ ഇന്‍സ്റ്റ​ഗ്രാം സ്റ്റാറ്റസ്, രൂക്ഷ വിമര്‍ശനം; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി താരം

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ശക്തമായ ഫാന്‍ ബേസുള്ള നടിയാണ് സാമന്ത. തമിഴിലേയും തെലുങ്കിലേയും വിജയനായികയെക്കുറിച്ചുള്ള മറ്റൊരു നടിയുടെ അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. നടി പൂജ ഹെ​ഗ്ഡെയുടെ ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയാണ് വിവാദമായിരിക്കുന്നത്. സാമന്തയുടെ ചിത്രത്തിനൊപ്പം തനിക്ക് ഇവരില്‍ സൗന്ദര്യം കാണാനായിട്ടില്ല എന്നാണ് പൂജ കുറിച്ചത്.

സംഭവം ചര്‍ച്ചയായതോടെ പൂജയെ വിമര്‍ശിച്ചുകൊണ്ട് സാമന്തയുടെ ആരാധകര്‍ രം​ഗത്തെത്തി. താരങ്ങളും പൂജയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
പൂജ സമാന്തയോട് മാപ്പു പറയണം എന്ന ഹാഷ്ടാഗുകളും പ്രചരിച്ചിരുന്നു. രൂക്ഷ വിമര്‍ശനം നേരിട്ടതിന് പിന്നാലെ തന്റെ ഇന്‍സ്റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് പറഞ്ഞുകൊണ്ട് പൂജയും രം​ഗത്തെത്തി. തന്റെ വിവരങ്ങള്‍ അന്വേഷിച്ചെത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങള്‍ അറിയിക്കരുതെന്നും പൂജ ട്വീറ്റ് ചെയ്തു. പുലര്‍ച്ചെ ഒരു മണി കഴിഞ്ഞതോടെ അക്കൗണ്ട് സുരക്ഷിതമാക്കിയെന്നും ടെക്‌നിക്കല്‍ ടീമിന് നന്ദി അറിയിച്ച്‌ പൂജ ട്വീറ്റ് ചെയ്തു.