സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ‘ഖുഷി’, റിലീസ് പ്രഖ്യാപിച്ചു

0 398

സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ദേവെരകൊണ്ടയാണ് നായകനാകുന്നത്. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. എന്തായാലും ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത.

സെപ്‍തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് തിയ്യതി അറിയിച്ചിരിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തടസ്സങ്ങളൊക്കെ നീങ്ങി ചിത്രം റിലീസാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്ന സന്തോഷത്തിലാണ് ആരാധകര്‍.