രാജ്യത്ത് ഇന്ന് രാത്രി 12 മണി മുതൽ 21 ദിവസം സമ്പൂർണ്ണ ലോക്ക് ഡൗൺ. ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

0 955

 

ജനത കർഫ്യൂ എല്ലാ ഭാരതീയരും വിജയിപ്പിച്ചു എന്ന് പ്രധാനമന്ത്രി. എല്ലാവരും പ്രതിസന്ധിഘട്ടത്തിൽ ഒന്നിച്ചു നിന്നു. വികസിത രാജ്യങ്ങൾ പോലും മഹാമാരിക്ക് മുന്നിൽ തകർന്നു നിൽക്കുന്നു. കൊറോണ വൈറസിനെ നേരിടാൻ എല്ലാവരും വീടുകളിൽ തന്നെ കഴിയണം. സോഷ്യൽ ഡിസ്റ്റൻസിങ് എല്ലാവർക്കും അത്യന്താപേക്ഷിതമാണ്. നടപടികളെല്ലാം എടുത്തിട്ടും കൊറോണ പടർന്നുപിടിക്കുന്നു. സാമൂഹ്യ അകലം പാലിക്കുക തന്നെയാണ് പോംവഴി. എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണം. ഇന്ന് രാത്രി 12 മുതൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ. 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ. ഈ 21 ദിവസങ്ങൾ ഏറെ നിർണായകമാണ്. ഓരോ ഇന്ത്യക്കാരനെയും രക്ഷിക്കാൻ വേണ്ടിയാണ് ഈ ലോക് ഡൗൺ. എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുന്നു. കോവിഡിനെ നേരിടാൻ മറ്റു മാർഗമില്ല. വീടിനു മുന്നിലെ ലക്ഷ്മണരേഖ തകർക്കരുത്. ഓരോരുത്തരും ഇപ്പോൾ എവിടെയാണോ അവിടെ തങ്ങണം. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം. പുറത്തിറങ്ങുക എന്നത് 21 ദിവസം മറക്കണം. കോവിഡ് വൈറസ് തീപടരുന്നത് പോലെ അതിവേഗം പടരുകയാണ്. അശ്രദ്ധ കാണിച്ചാൽ നമ്മൾ കനത്ത വില നൽകേണ്ടിവരും. ലോക് ഡൗൺ പിൻവലിക്കുന്നതുവരെ നിർദേശം ബാധകമാണ്. ആരോഗ്യ പ്രവർത്തകരെ എല്ലാവരും അഭിനന്ദിക്കണം. പോലീസുകാരെയും മാധ്യമപ്രവർത്തകരെയും എല്ലാവരും ഓർക്കണം. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കാൾ വലുതാണ് ജനങ്ങളുടെ ജീവൻ എന്നും പ്രധാനമന്ത്രി പറഞ്ഞു

Get real time updates directly on you device, subscribe now.