തളിപ്പറമ്പ്: നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയ സമൂഹ അടുക്കളയിലേക്ക് സുമനസ്സുകളുടെ സഹായം. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം അരി ഉള്‍പ്പെടെ സംഭാവന ചെയ്യുന്നുണ്ട്. തിങ്കളാഴ്ചത്തേ ഭക്ഷണത്തിനുവേണ്ടി നൂറ്ു കിലോയോളം അരി തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രം നല്‍കി.
ലോക്ക് ഡൗണിന്റെ ഭാഗമായി ദുരിതത്തിലായ നിര്‍ധനര്‍, തെരുവില്‍ കഴിയുന്നവര്‍, മറുനാടന്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് സൗജന്യമായി ഭക്ഷണം നല്‍കുന്നത്. കഴിഞ്ഞദിവസം അഞ്ഞൂറോളം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി. നാനൂറിലേറെ പേര്‍ രാത്രി ഭക്ഷണത്തിനും ആവശ്യപ്പെട്ടു. പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ എല്ലാദിവസവും വിവിധ കോണില്‍നിന്ന് സഹായം ലഭിക്കുന്നതായി ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം പറഞ്ഞു. ആവശ്യക്കാരെ കണ്ടെത്തി ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.
തളിപ്പറമ്ബ് നഗരസഭയുടെ കാന്റീനിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി രമാനന്ദ്, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ പി.കെ. ഷീബ എന്നിവര്‍ക്കാണ് അടുക്കളയുടെ മേല്‍നോട്ടച്ചുമതല. തളിപ്പറമ്ബ് നഗരസഭാ പരിധിയില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് 8129146567, 9495942001 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.