സംസ്ഥാനത്ത് ‍‍ഡീസല്‍ വിലയില്‍ നേരിയ കുറവ്; മാറ്റമില്ലാതെ പെട്രോള്‍ വില

0 155

 

 

 

  1. swകൊച്ചി : സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ലിറ്ററിന് 69.607 രൂപയിലാണ് ഡീസല്‍ വ്യാപരം നടക്കുന്നത്. .05 പൈസയുടെ കുറവാണ് ഡീസല്‍ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.411 രൂപയിലും ഡീസല്‍ ലിറ്ററിന് 69.607 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.094 രൂപയും ഡീസല്‍ 68.288 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.419 രൂപയും ഡീസല്‍ ലിറ്ററിന് 68.608 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 71.96 രൂപയും ഡീസലിന് 64.6 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 77.623 രൂപയും ഡീസലിന് 67.687 രൂപയുമാണ് വില നിലവാരം.ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്.