സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ 116 മെ​ഡി​ക്ക​ല്‍ പി​ജി സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ അ​നു​മ​തി

0 106


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ മെ​ഡി​ക്ക​ല്‍ പി​ജി ഡി​പ്ലോ​മ സീ​റ്റു​ക​ള്‍ പി​ജി ഡി​ഗ്രി സീ​റ്റു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​ന് മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ അ​നു​മ​തി ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ 109-ഉം ​സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഏ​ഴും ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 116 പി​ജി ഡി​ഗ്രി സീ​റ്റു​ക​ളാ​ക്കാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് 10 , കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് 22 , കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് 50 , തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് 27 സീ​റ്റു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പി​ജി ഡി​ഗ്രി സീ​റ്റു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ല്‍​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും പി​ജി വി​ദ​ഗ്ധ ഗ്രൂ​പ്പി​ന്‍റെ ശി​പാ​ര്‍​ശ​ക​ള്‍​ക്കും ശേ​ഷ​മാ​ണ് ഡി​പ്ലോ​മ കോ​ഴ്‌​സി​നെ ഡി​ഗ്രി​യാ​ക്കി മാ​റ്റി​യ​ത്. എം​സി​ഐ ബോ​ര്‍​ഡ് ഓ​ഫ് ഗ​വ​ര്‍​ണേ​ഴ്‌​സ് കൂ​ടി ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. 2020-21 അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ത​ന്നെ വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കും.

ഇ​തോ​ടു കൂ​ടി ര​ണ്ട് വ​ര്‍​ഷ പി​ജി ഡി​പ്ലോ​മ കോ​ഴ്‌​സി​ന് പ​ക​രം മൂ​ന്നു​വ​ര്‍​ഷ പി​ജി ഡി​ഗ്രി കോ​ഴ്‌​സി​നു​ള്ള അ​നു​മ​തി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ജി ഡി​ഗ്രി പ​ഠി​ക്കാ​ന്‍ ഇ​തി​ലൂ​ടെ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.