കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ ആറളം ഫാമിലെ അന്തേവാസികൾക്ക് സഞ്ചരിക്കുന്ന ലൈബ്രറി സൗകര്യം ഏർപ്പെടുത്തി. ആറളം വൈൽഡ്ലൈഫ് വാർഡൻ എ. ഷജ്നയുടെ നിർദേശ പ്രകാരം ആണ് സഞ്ചരിക്കുന്ന ലൈബ്രറി. കൊറോണ വൈറസ് വ്യാപന കാലത്തു വീടുകളിൽ തങ്ങുന്നവർക് സമയം ഉപയോഗ പ്രദമാക്കുന്നതിനാണ് സഞ്ചരിക്കുന്ന ലൈബ്രറി. വൈൽഡ്‌ലൈഫ് വാർഡന്റെ നിർദ്ദേശ പ്രകാരം ജീവനക്കാർ ആറളം പുനരധി വാസ മേഖലയിലും അടുത്തുള്ള കോളനി കളിലും കോവിഡ് 19 സംബന്ധിച്ച പ്രചരണം നടത്തുകയും ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തു. ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ ജയേഷ് ജോസഫ് നേതൃത്വം നൽകി.