സന്ദീപ് കൊലക്കേസ് സിപിഐഎം അറിവോടെ; ഗൂഡാലോചന അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ; ഡി ജി പിക്ക് പരാതി നൽകി ബിജെപി

0 776

സന്ദീപ് കൊലക്കേസ് സിപിഐഎം അറിവോടെ; ഗൂഡാലോചന അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ; ഡി ജി പിക്ക് പരാതി നൽകി ബിജെപി

 

പെരിങ്ങര സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകം സിപിഐഎം ആസൂത്രണമെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎമ്മിലെ വിഭാഗീയതയാണ് തിരുവല്ലയിലെ കൊലപാതകത്തിന് കരണമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. കൂടാതെ, സിപിഐഎം നേതൃത്വം അറിഞ്ഞുനടന്ന കൊലപാതകമെന്ന് സംശയിക്കുന്നു.

ചില നേതാക്കൾക്ക് വിവരം നേരത്തെ അറിയാമായിരുന്നുവെന്നും കൊലപാതകത്തിന് ശേഷമുള്ള പല നേതാക്കളുടേയും പ്രതികരണങ്ങളിൽ നിന്നും അത് വ്യക്തമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഐഎം ഏരിയ സമ്മേളനത്തിലെ വിഭാഗീയതയ്ക്ക് കൊലപാതകത്തിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സന്ദീപിന്റെ കൊലപാതകത്തിൽ ഡിജിപിക്ക് പരാതി നൽകി ബിജെപി. വിദഗ്‌ധ അന്വേഷണം വേണമെന്നും കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഡിജിപിയെ കണ്ട് പരാതി നൽകി.