ശാന്തിഗിരി കോളി തട്ടിൽ നാലംഗ മാവോവാദി സംഘം എത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങി.

0 935

ശാന്തിഗിരി കോളി തട്ടിൽ നാലംഗ മാവോവാദി സംഘം എത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങി.
അടയ്ക്കാത്തോട്. :
അടയ്ക്കാത്തോട് – ശാന്തിഗിരി കോളി തട്ടിൽ നാലംഗ മാവോവാദി സംഘം എത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങി. കോളിതട്ട് സ്വദേശിയും മുൻ ഫോറസ്റ്റ് വാച്ചറുമായ രാജൻ്റെ വീട്ടിലാണ് നാലംഗ മാവോവാദി സംഘം എത്തിയത്. സംഘത്തിൽ രണ്ട് പുരുഷൻമാരും, രണ്ട് സ്ത്രികളും ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് 6ന് എത്തിയ സംഘം രാത്രി 9 ഓടെയാണ് മടങ്ങിയത്.അരിയും, പച്ചക്കറികളും, ആട്ടയും ശേഖരിച്ചാണ് മടങ്ങിയത്. മുമ്പ് പല പ്രാവിശ്യം മാവോയിസ്റ്റുകൾ എത്തിയിട്ടുള്ള ശാന്തിഗിരി രാമച്ചി കോളനിയുടെ 1 കിലോമീറ്റർ അകെ ലെയാണ് ഇന്നലെ എത്തിയത്.