ഇരിട്ടി മഹോത്സവം 2020: സംഘാടക സമിതി രൂപീകരിച്ചു

0 140

 

 

ഇരിട്ടി: സൗഹൃദപരമായ പൊതുജന കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും ഇരിട്ടി താലൂക്കാശുപത്രി ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം സജീവമാക്കുന്നതിനും ലക്ഷ്യമിട്ട് ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ഏപ്രിൽ രണ്ടാം വാരം നടത്തുന്ന ഇരിട്ടി മഹോൽസവം – 2020 ന്റെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു. പയഞ്ചേരി എം ടു എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യുവസിനിമ സംവിധായകൻ അനുരാജ് മനോഹർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.പി. അശോകൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപെഴ്സൺ കെ.സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, പി.വി. മോഹനൻ, പി.പി. ഉസ്മാൻ , എൻ.കെ. ഇന്ദുമതി, സി. മുഹമ്മദലി, ബൽക്കിസ്, പി.എം. രവീന്ദ്രൻ, എം.പി. അബ്ദുറഹ്മാൻ, കെ. ശ്രീധരൻ, പടിയൂർ ദാമോദരൻ , ഇബ്രാഹിം മുണ്ടേരി, പായം ബാബുരാജ് , എം. സുരേഷ് ബാബു, ഫക്രുദ്ദിൻ, ജയ്സൺ ജീരകശ്ശേരി, അയ്യൂബ് പൊയിലൻ, കുഞ്ഞിമൂസ്സ ഹാജി, രാമകൃഷ്ണൻ എഴുത്തൻ, എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ പി.പി. അശോകൻ ചെയർമാനും പി.വി.മോഹനൻ കൺവീനറുമായി 201 അംഗ സംഘാടക സമിതിയും പത്ത് സബ്ബ് കമ്മിറ്റികളും