എടത്തനയിൽ സംഘശ്രീ സ്വാശ്രയ സംഘത്തിൻ്റെ

0 698

വാളാട്: എടത്തന തറവാടിൻ്റെ രണ്ടേക്കർ സ്ഥലത്ത് എടത്തന സംഘശ്രീ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ കൃഷിചെയ്ത കപ്പ വിളവെടുത്തു. രണ്ടേക്കറിൽ കൃഷിയിറക്കിയ 2,500 ചുവട് പത്തിനെട്ട് കപ്പയാണ് വിളവെടുത്തത്.

14 പേർ അടങ്ങിയ സ്വാശ്രയ സംഘം കാടുപിടിച്ചു കിടന്ന എടത്തനയിലെ കുന്ന് വെട്ടിത്തെളിച്ച് തവിഞ്ഞാൽ കൃഷിഭവൻ്റെ സഹകരണത്തോടെ കപ്പ കൃഷിയിറക്കിയത് അന്യം നിന്നുപോകുന്ന പത്തിനെട്ട് കപ്പ കൃഷിയിലേക്ക് പുതു തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്.

കപ്പ കൃഷി വിളവെടുപ്പ് ഉദ്ഘാടനം തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം പുഷ്പ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ കൃഷി ഓഫീസർ അജിത്ത് എ.എസ്, കൃഷി അസിസ്റ്റൻ്റുമാരായ അഷ്റഫ് വലിയ പീടികയിൽ, ഒ.സി. ലീല, എടത്തന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജോസ് മാത്യു, പ്രധാനധ്യാപിക ബീന വർഗീസ്, ചന്തു എടത്തന, വി.എ.ചന്ദ്രൻ, എ.എ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.