കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ശരത് ലാൽ കൃപേഷ് അനുസ്മരണം നടത്തി.

0 382

കൊന്നക്കാട് :യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആയിരുന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും മൂന്നാം രക്തസാക്ഷി ദിനത്തിൽ കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണയോഗവും, പുഷ്പാർച്ചനയും കൊന്നക്കാട് ടൗണിൽ നടത്തി. കൂട്ടായ്മ അംഗവും വിദ്യാർത്ഥിയുമായ ജോർജ് പ്രകാശ് കെ എസ് യു പതാക ഉയർത്തി. കൂട്ടായ്മ അംഗം ഡാർലിൻ ജോർജ് കടവൻ അധ്യക്ഷത വഹിച്ചു. ഡി സി സി അംഗം എൻ ടി വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ബാലചന്ദ്രൻ ചുള്ളി, സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല, ഐ എൻ ടി യു സി നേതാക്കൾ ആയ വിനു തോട്ടോൻ, ബാലകൃഷ്ണൻ പതിക്കാൽ, ബിജു,യൂത്ത് കോൺഗ്രസ്‌ നേതാക്കൾ ആയ ജോമോൻ പിണകാട്ട് പറമ്പിൽ, സുബിത് ചെമ്പകശേരി, അമൽ പരത്താൽ,ജോസഫ് പന്തലാടി,കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ ചാക്കോ,സജിത്ത് ദേവ്,പ്രിൻസ് കാഞ്ഞമല എന്നിവർ സംസാരിച്ചു.