ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രക്ക് പേരാവൂർ ബ്ലോക്കിൽ ആവേശകരമായ തുടക്കം
കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല പോലെ മോദി ഇന്ത്യയെ പിച്ചിചീന്തുന്നു.
കെ സുരേന്ദ്രൻ
കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല പോലെ ഇന്ത്യയുടെ ഭരണം കയ്യിൽ കിട്ടിയ നരേന്ദ്രമോദി ഇന്ത്യയെ പിച്ചിചീന്തുകയാണെന്നും രാജ്യത്തെ രക്ഷിക്കാനുള്ള ഉള്ള കോൺഗ്രസിന്റെ ജനകീയ പോരാട്ടം വിജയം വരെയും തുടരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ പേരാവൂർ ബ്ലോക്കിലെ പര്യടന പരിപാടി ചുങ്കക്കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
ഇന്ത്യാ രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും തകർത്തുകൊണ്ട് ജനങ്ങളെ വർഗീയമായി വിഭജിച്ച് ഭരിക്കാമെന്നുള്ള മോഹമാണ് മോദിയെ നയിക്കുന്നത്.
രാജ്യത്തിന്റെ മഹിതമായ ഭരണഘടനയെ തകർക്കാൻ ഏതു ഹീനമാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാക്കുന്ന മോദിയും കൂട്ടരും ഇന്ത്യയുടെ ഉയർച്ചയും വളർച്ചയും അല്ല ലക്ഷ്യമിടുന്നതെന്നും സംഘപരിവാറിന്റെ ഹിഡൻ അജണ്ടകൾ ഈ രാജ്യത്ത് നടപ്പിലാക്കാനുള്ള ഗൂഡ പദ്ധതികളുമായിട്ടാണ് ഈ ഭരണകൂടം മുന്നോട്ടു പോകുന്നതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി മേച്ചേരി അധ്യക്ഷത വഹിച്ചു.
നേതാക്കളായ സണ്ണി ജോസഫ് എംഎൽഎ, അഡ്വ. സജീവ്ജോസഫ്, മാർട്ടിൻ ജോർജ്ജ്, ചന്ദ്രൻ തില്ലങ്കേരി, എൻ. പി ശ്രീധരൻ,മുഹമ്മദ് ബ്ലാത്തൂർ, പി.സി രാമകൃഷ്ണൻ,കെ.സി മുഹമ്മദ് ഫൈസൽ,പി.കെ ജനാർദ്ദനൻ,രജിത്ത് നാറാത്ത്,രജനി രമാനന്ദ്,
ബൈജു വർഗ്ഗീസ്,
ജോഷി കണ്ടത്തിൽ, സുധീപ് ജയിംസ്,ടി.ജയകൃഷ്ണൻ,
ഹരിദാസ് മൊകേരി,ലിസി ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.