ദേശീയപാത വികസനം – ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാൻ കാലതാമസം വരുത്തരുത്. സതീശൻ പാച്ചേനി.

0 229

ദേശീയപാത വികസനം –

ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാൻ
കാലതാമസം വരുത്തരുത്.

സതീശൻ പാച്ചേനി.

സംസ്ഥാന സർക്കാറിൻ്റെ അനാസ്ഥ മൂലം ദേശീയപാതക്ക് വേണ്ടി സ്ഥലം വിട്ടുകൊടുത്ത ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക നല്കാൻ
കാലതാമസം വരുത്തരുതെന്നും
കേന്ദ്ര സർക്കാർ പണം നല്കിയിട്ടും
ജനങ്ങൾക്ക് ലഭിക്കേണ്ട പണം അടിയന്തിരമായും അനുവദിക്കാത്തത് സർക്കാറിൻ്റെ നിരുത്തരവാദപരമായ സമീപനമാണെന്നും
ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി പറഞ്ഞു.

ദേശീയപാത വികസനത്തിനുവേണ്ടി സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുൻപിൽ നടത്തിയ ജനകീയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി

കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ ഏകോപനത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ദേശീയപാത വികസനം വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ എന്നും വികസനത്തിന് വേണ്ടി ഭൂമി വിട്ടുകൊടുത്ത ജനങ്ങളുടെ പ്രയാസങ്ങൾ അധികൃതർ ലാഘവത്തോടെ കാണരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നഷ്ട പരിഹാര തുകയുടെ 75 ശതമാനം തുക കേന്ദ്ര സർക്കാറും 25 ശതമാനം തുക സംസ്ഥാന സർക്കാറും നൽകുമെന്ന നയത്തിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ട സംസ്ഥാന സർക്കാർ അലംഭാവം കാണിക്കരുതെന്നും കേന്ദ്ര സർക്കാർ നീതി കാണിച്ചിട്ടും സംസ്ഥാന സർക്കാർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത് ഭൂഷണമല്ലെന്നും ജില്ലയിൽ ഭൂവുടമകൾക്ക് ലഭിക്കേണ്ട 450 കോടിയോളം രൂപ ഉടൻ ലഭ്യമാക്കാൻ അടിയന്തിര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

ചടങ്ങിൽ ഡി..സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ.പ്രമോദ്, അഡ്വ.ടി.ഒ മോഹനനൻ, എൻ.പി.ശ്രീധരൻ,
പി മാധവൻ മാസ്റ്റർ,
രാജീവൻ എളയാവൂർ,
സുധീഷ് മുണ്ടേരി,
റിജിൽ മാക്കുറ്റി, ടി.സി.താഹ ഷാഹിന മൊയ്തീൻ,ടി.പി.വല്ലി, ഗിരീശൻനാമത്ത്,എം.പി രാജേഷ്,പി.കെ സാജേഷ് കുമാർ,എം.കെ വരുൺ തുടങ്ങിയവർ പ്രസംഗിച്ചു.