കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി സൗദി എംബസി

0 282

കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി സൗദി എംബസി

സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ വരാനിരിക്കുന്ന ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി സൗദി ഇന്ത്യന്‍ എംബസി. കേരളത്തിന്‍റെ പ്രത്യേക ആവശ്യം കണക്കിലെടുത്താണ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. ഈ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആകുന്ന സാഹചര്യത്തിൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകൂ എന്ന് സൗദി എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വന്ദേഭാരത് മിഷനിലൂടെ എത്തുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസി അറിയിച്ചു.