കോവിഡ് പ്രതിസന്ധിക്കിടയിൽ ആശ്വാസവുമായി എസ് ബി ഐ; ഭവന-വാഹന വായ്പകൾക്ക് ഇളവ്‌

0 559

കോവിഡ് പ്രതിസന്ധിക്കിടയിൽ ആശ്വാസവുമായി എസ് ബി ഐ; ഭവന-വാഹന വായ്പകൾക്ക് ഇളവ്‌

 

കോവിഡ് പ്രതിസന്ധി തുടരുകയാണെങ്കിലും ആഘോഷവേളയിൽ വായ്പകൾക്ക് ഇളവനുവദിച്ച് എസ് ബി ഐ. ഭവന വായ്പകള്‍ക്കും കാര്‍ വായ്പകള്‍ക്കും കുറഞ്ഞ പലിശ നിരക്കിനൊപ്പം പ്രോസസിംഗ് ഫീസ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ഭവന വായ്പ

വീട് വാങ്ങുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പ്രത്യേക ആഘോഷകാല ആനുകൂല്യങ്ങളില്‍ പലിശ കുറവും ഉള്‍പ്പെടുന്നു. അംഗീകരിക്കപ്പെട്ട ഹൗസിങ് പ്രോജക്ടുകളില്‍ നിന്ന് വീട്/ ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്ക് പ്രോസസിങ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. കൂടാതെ വായ്പ എടുക്കുന്ന ആളുടെ ക്രെഡിറ്റ് സ്‌കോറും തുകയും വിലയിരുത്തി നിലവിലെ പലിശ നിരക്കില്‍ നിന്ന് 10 ബേസിസ് പോയിന്റ് വരെ കുറവും നല്‍കും. (100 ബേസിസ് പോയിന്റ് എന്നാല്‍ ഒരു ശതമാനം). യോനോ ആപ്പു വഴി വായ്പകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 5 ബേസിസ് പോയിന്റ് ആനുകൂല്യം നേരത്തെ പ്രഖ്യാപിച്ചിട്ടുമുണ്ട്.

സ്വര്‍ണ പണയം

താരതമ്യേന റിസ്‌ക് കുറഞ്ഞ വായ്പയായ സ്വര്‍ണപ്പണയത്തിന് 36 മാസ കാലയളവ് വരെ ആകര്‍ഷകമായ തിരിച്ചടവ് സംവിധാനം ഏര്‍പ്പെടുത്തി. പലിശ നിരക്കാകട്ടെ 7.5 ശതമാനത്തിലേക്ക് താഴ്ത്തിയിട്ടുമുണ്ട്. വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് 9.6 ശതമാനമാണ്.

വാഹന വായ്പ

വാഹന വായ്പകളുടെ പുതിയ പലിശ നിരക്ക് 7.5 ശതമാനത്തില്‍ തുടങ്ങുന്നു. തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 100 ശതമാനം ഓണ്‍ റോഡ് തുകയും വായ്പയായി നല്‍കും