ന്യൂഡല്‍ഹി: രാജ്യത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു. മാര്‍ച്ച് 31നകം പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് മാനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കുകയും ചെയ്തു. മാര്‍ച്ചിനു ശേഷം എടിഎമ്മുകളില്‍ നിന്ന് 500, 200, 100 നോട്ടുകള്‍ മാത്രമാകും ലഭ്യമാവുക.
അതേസമയം, സിഡിഎമ്മുകളില്‍ 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് തടസമില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിനു വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇന്ത്യന്‍ ബാങ്ക് ഇതിനോടകം തന്നെ എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് കഴിഞ്ഞു. പകരം 200 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാനാണ് ഇന്ത്യന്‍ ബാങ്ക് തീരുമാനിച്ചത്.