നാല് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0 8,359

ജില്ലയിലെ നാല് പൊതു വിദ്യാലയങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ ഇന്ന് (നവംബര്‍ 4) വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ തരിയോട്, അച്ചൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പനങ്കണ്ടി, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പെരിക്കല്ലൂര്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ മാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍ മറ്റു ജന പ്രതിനിധികള്‍ എന്നിവര്‍ വിവിധ സ്‌കൂളുകളിലെ ചടങ്ങുകളില്‍ പങ്കെടുക്കും.