സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം ഉടന്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടര്‍

0 3,112

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം ഉടന്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടര്‍

 

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം ഉടന്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടര്‍ അറിയിച്ചു . രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയന്‍ തിയതി പ്രഖ്യാപിക്കും . ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് തുടങ്ങുന്നത് . നടപടി ക്രമങ്ങള്‍ വിശദീകരിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നാണ് വിവരം .

 

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കായി അടുത്ത മാസം മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചന. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിക്ടറി ചാനല്‍, സമഗ്ര പോര്‍ട്ടല്‍ എന്നിവ മുഖേനയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക . ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് വര്‍ക്ക് ഷീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനുള്ള സാധ്യതകളെ കുറിച്ച്‌ പഠിക്കാന്‍ സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോജക്ടിനോട് വകുപ്പധികാരികള്‍ നിര്‍ദേശിച്ചിരുന്നു.