സ്‌കൂള്‍ അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

സ്‌കൂള്‍ അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

0 245

സ്‌കൂള്‍ അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. അധ്യാപകര്‍ സ്‌കൂളില്‍ വരണം. ക്ലാസുകളും പരീക്ഷകളും മാത്രമാണ് വേണ്ടെന്നുവച്ചതെന്ന് മന്ത്രി പറഞ്ഞു. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ അധ്യാപകര്‍ ചെയ്യേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 പടരുന്നതു തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു

Get real time updates directly on you device, subscribe now.