സ്‌കൂളുകളിലെത്തിച്ച അരിക്ക് ദുര്‍ഗന്ധം; ഭക്ഷ്യഭദ്രതാ കമ്മിഷനംഗം പരിശോധിച്ചു

0 116

സ്‌കൂളുകളിലെത്തിച്ച അരിക്ക് ദുര്‍ഗന്ധം; ഭക്ഷ്യഭദ്രതാ കമ്മിഷനംഗം പരിശോധിച്ചു

കല്പറ്റ: മുണ്ടേരി ഗവ. എച്ച്‌.എസ്.എസില്‍ ഉച്ചഭക്ഷണത്തിനെത്തിച്ച അരിക്ക്‌ ദുര്‍ഗന്ധം അനുഭവപ്പെടുന്നുവെന്ന പരാതിയെതുടര്‍ന്ന് ഭക്ഷ്യഭദ്രതാ കമ്മിഷനംഗം എം. വിജയലക്ഷ്മി സ്കൂളില്‍ പരിശോധിച്ചു. അരി പാകംചെയ്ത് പകുതി വേവാകുമ്ബോഴാണ് ദുര്‍ഗന്ധം അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബര്‍മാസംമുതല്‍ സ്കൂളിലെത്തിക്കുന്ന അരിയില്‍ ചില ചാക്കുകളിലാണ് ദുര്‍ഗന്ധമുള്ള അരിയുള്ളത്. കഴിഞ്ഞ ആഴ്ചയും സമാന അനുഭവമുണ്ടായി. ഇതേതുടര്‍ന്ന് ചോറ്്‌ വീണ്ടും വെക്കേണ്ടി വരികയും ഉച്ചഭക്ഷണം വൈകുകയുംചെയ്തു. ഇതോടെയാണ് ഭക്ഷ്യഭദ്രതാകമ്മിഷന് പരാതി ലഭിച്ചത്.

തിങ്കളാഴ്ച സ്കൂളിലെത്തിയ ഭക്ഷ്യഭദ്രതാ കമ്മിഷനംഗം എം. വിജയലക്ഷ്മി അരി പരിശോധിക്കുകയും സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. സപ്ലൈകോ അധികൃതരുമായും അധ്യാപകരും രക്ഷിതാക്കളുമായും ചര്‍ച്ച നടത്തി. അരിക്ക് ദുര്‍ഗന്ധമോ കാഴ്ചയില്‍ പഴക്കമോ ഇല്ലെന്ന് സ്കൂള്‍ പ്രധാനാധ്യാപിക ടി.പി. സുഹ്റ പറഞ്ഞു. പകുതി വേവാകുമ്ബോഴാണ് ദുര്‍ഗന്ധം അനുഭവപ്പെടുന്നത്. ചില ചാക്കുകളില്‍ മാത്രമാണ് പ്രശ്നം. സാധാരണ കുറച്ച്‌ അരിയെടുത്ത് പാകംചെയ്തു നോക്കാറുണ്ട്. പ്രശ്നമില്ലെന്ന് കണ്ടാല്‍ മാത്രമാണ് മുഴുവന്‍ കുട്ടികള്‍ക്കുമുള്ള ഉച്ചഭക്ഷണം തയ്യാറാക്കുക. കഴിഞ്ഞ ദിവസം ഇങ്ങനെ എല്ലാവര്‍ക്കുമുള്ള ഉച്ചഭക്ഷണത്തിനുള്ള അരി പാകമാകുമ്ബോള്‍ മാത്രമാണ് ദുര്‍ഗന്ധം അറിയാനായതെന്നും അധ്യാപിക പറഞ്ഞു.

ജനുവരിയില്‍ സ്കൂളില്‍നിന്ന് ദുര്‍ഗന്ധമുള്ള അരിമാറ്റിയെടുക്കാനായി സപ്ലൈകോ ഡിപ്പോയില്‍ അധ്യാപകര്‍ ചെന്നിരുന്നു. എന്നാല്‍ അരി എഫ്.സി.ഐ. മാറ്റി നല്‍കാന്‍ തയ്യാറായാല്‍ മാത്രമേ മാറ്റിത്തരൂവെന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്. തിങ്കളാഴ്ച ഭക്ഷ്യഭദ്രതാ കമ്മിഷനംഗം പരാതിക്കിടയാക്കിയ 12 ചാക്ക് അരി മാറ്റി നല്‍കാന്‍ നിര്‍ദേശിച്ചു.