കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല

0 371

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്ന സാഹചര്യത്തില്‍ ഇനിയും രണ്ട് മാസത്തൗോളം കഴിഞ്ഞാകും വിദ്യാലയങ്ങള്‍ തുറക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ കേന്ദ്രമാനവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ വ്യക്തമായ സൂചന നല്‍കി. സ്‌കൂളുകളും കോളജുകളും ആഗസ്റ്റ് 15ന് ശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.