സ്‌കൂളുകൾ മുഴുവൻ സമയ പ്രവർത്തനത്തിലേക്ക്; അധ്യാപക സംഘടനകളുടെ യോഗം ഇന്ന്

0 463

 

വിദ്യാഭ്യാസ മന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന്. സ്കൂളുകളിൽ ഷിഫ്റ്റ്‌ അടിസ്ഥാനത്തിലല്ലാതെ മുഴുവൻസമയ അധ്യയനം ആരംഭിക്കുന്നതിനു മുന്നോടിയായാണ് യോഗം. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗരേഖ സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.

കൃത്യമായ കൂടിയാലോചനകൾ നടത്താതെ മാർഗരേഖ തയ്യാറാക്കിയതിൽ അധ്യാപക സംഘടനകൾക്കുള്ള പ്രതിഷേധം മന്ത്രിയെ അറിയിക്കും. ശനിയാഴ്ച പ്രവർത്തിദിനമാക്കിയതിലും ഓൺ ലൈൻ, ഓഫ് ലൈൻ ക്ലാസുകൾ ഒരുമിച്ച് കൊണ്ടുപോകുന്നതിലും പ്രതിപക്ഷ അധ്യാപക സംഘടനകൾക്ക് അതൃപ്തിയുണ്ട്. അതിനാൽ സർക്കാർ തീരുമാനത്തിൽ മാറ്റം വേണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവെക്കും