വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ ഇതുവരേയും തീരുമാനമായില്ല; പ്രചരണം തെറ്റ്

0 671

വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ ഇതുവരേയും തീരുമാനമായില്ല; പ്രചരണം തെറ്റ്

ദില്ലി: കൊവിഡ്-19 പ്രതിസന്ധി നിലവില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‌ക്കൂളുകളോ കോളെജുകളോ മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളോ തുറക്കുന്നത് സംബന്ധിച്ച്‌ ഒരു തീരുമാനവും ഇതുവരേയും എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മുഴുവന്‍ സംസ്ഥാനങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിന് പിന്നാലെയാണ് വിഷയത്തില്‍ ആഭ്യന്ത്ര മന്ത്രാലയം പ്രസ്താവന ഇറക്കുന്നത്.

‘ആ തരത്തിലുള്ള യാതൊരു തീരുമാനവും ആഭ്യന്തര മന്ത്രാലയം എടുത്തിട്ടില്ല. രാജ്യത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.’ ആഭ്യന്തര മന്ത്രാലയം വക്താവ് ട്വീറ്റ് ചെയ്തു.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും മാര്‍ച്ച്‌ പകുതിയോടെയോ ലോക്ക്ഡൗണിന് ശേഷമോ ആണ് വിദ്യഭ്യാസ സ്ഥാപങ്ങള്‍ അടച്ചത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. മാര്‍ച്ച്‌ 24 നാണ് കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് 21 ദിവസം നീണ്ട് നില്‍ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഗ്രീന്‍, ഓറഞ്ച് സോണുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. മുപ്പത് ശതമാനം ഹാജരോടെ ക്ലാസുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ഈ കാലയളവില്‍ എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ക്ലാസുകള്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള കുട്ടികള്‍ മുഴുവന്‍ ക്ലാസുകളും പ്രവര്‍ത്തന സജ്ജമാകുന്നതുവരെ വീടുകളില്‍ തുടരണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തത വരുത്തിയത്.

ക്ലാസുകള്‍ ആരംഭിച്ച്‌ കഴിഞ്ഞാല്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ആറടി ദുരമുണ്ടായിരിക്കണം. എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടി വരും. തുടക്കത്തില്‍ സ്‌ക്കൂള്‍ കാന്റനുകള്‍ തുറക്കില്ല. വിദ്യാര്‍ത്ഥികളോട് ഉ്ച്ചഭക്ഷണം കൊണ്ട് വരാന്‍ ആവശ്യപ്പെടും. ആദ്യ കുറച്ച്‌ മാസങ്ങളില്‍ സ്‌ക്കൂളില്‍ അസംബ്ലിയും ഉണ്ടായിരിക്കുന്നതല്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

9,10,11,12 ക്ലാസിലെ കുട്ടികള്‍ക്കാവും ആദ്യം സ്‌ക്കൂളുകള്‍ തുറക്കുക. തിര്‍ന്ന കുട്ടികള്‍ക്ക് സാമൂഹിക അകലം പാലിക്കുന്നതും, മാസ്‌ക് ധരിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

കൊവിഡില്‍ വിറച്ച്‌ അമേരിക്ക, മരണ സംഖ്യ ഒരു ലക്ഷം കടന്നു, രോഗബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക്

അര്‍ണബിന് ഉദ്ധവ് സര്‍ക്കാരിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്, പഴയ കേസ് കുത്തിപ്പൊക്കുന്നു; പുനരന്വേഷണം ഉടന്‍

95 ദിവസത്തിന് ശേഷം കമല്‍നാഥ് വരുന്നു, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കം, ഭോപ്പാലില്‍ ബിജെപി വീഴും!!