സീസൺ ടിക്കറ്റ് നീട്ടികൊടുക്കണം; പാസഞ്ചേഴ്സ് അസോസിയേഷൻ കണ്ണൂർ
സീസൺ ടിക്കറ്റ് നീട്ടികൊടുക്കണം; പാസഞ്ചേഴ്സ് അസോസിയേഷൻ കണ്ണൂർ സീസൺ ടിക്കറ്റ് യാത്രക്കാരുടെ ടിക്കറ്റ് നീട്ടി കൊടുക്കണമെന്ന് റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. രാജ്യം ലോക്ക് ഡൗൺ ആയതിനെ തുടർന്ന് മാർച്ച് 24 മുതൽ മെയ് 3 വരെ ട്രെയിൻ സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. നാൽപത് ദിവസത്തേക്കുള്ള സീസൺ നിരക്ക് പല യാത്രക്കാർക്കും നഷ്ടപ്പെടുകയാണ്. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക മേഖലയിൽ ഗുരുതരമായ പ്രതിസന്ധി ഉള്ള സ്ഥിതിക്ക് യാത്രക്കാരിൽ പലർക്കും വേതനം ലഭിക്കുന്നില്ല. ഈയൊരു സാഹചര്യത്തിൽ നിലവിലെ സീസൺ ടിക്കറ്റ് വെച്ച് കൊണ്ട് തന്നെ മെയ് 3 മുതൽ തുടർന്നങ്ങോട്ടേക്കും ഒരു മാസത്തേക്ക് യാത്ര ചെയ്യാനുള്ള അവസരം നൽകണം. ആറ് മാസത്തേക്കോ ഒരു കൊല്ലത്തേക്കോ ടിക്കറ്റ് എടുത്തവർക്കും തുടർന്നങ്ങോട്ട് ഒരു മാസത്തേക്ക് അനുവദിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി പി കെ ബൈജുവും പ്രസിഡന്റ് രാജേഷ് കൊല്ലറേത്തും ആവശ്യപ്പെട്ടു. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് റെയിൽവേ ഡിവിഷൻ അധികൃതർക്കും എംപിമാർക്കും നിവേദനം നൽകി.