സെക്രട്ടേറിയറ്റിലെ തീപിടിത്തം: പ്രതിഷേധിക്കുന്ന ആളുകൾക്ക് ഇത് നഷ്ടക്കച്ചവടം മന്ത്രി ജി സുധാകരൻ

0 333

സെക്രട്ടേറിയറ്റിലെ തീപിടിത്തം: പ്രതിഷേധിക്കുന്ന ആളുകൾക്ക് ഇത് നഷ്ടക്കച്ചവടം മന്ത്രി ജി സുധാകരൻ

 

സെക്രട്ടേറിയേറ്റിലേത്  ഒരു സാധാരണ തീപിടുത്തം മാത്രമാണെന്ന് മന്ത്രി ജി സുധാകരൻ. സെക്രട്ടേറിയേറ്റ് കെട്ടിടം വളരെ പഴയതാണ്. ഇത്തരത്തിൽ 2005ലും തീപിടുത്തം ഉണ്ടായിട്ടുണ്ട്. പിഡബ്ല്യുഡിയുടെ പ്രാഥമിക റിപ്പോർട്ട്‌  ഫാനിൽ നിന്നും ഉണ്ടായ തീപിടുത്തമാണെന്നാണ്.

ഇലക്ട്രിക്കൽ എൻജിനിയറുടെ റിപ്പോർട്ട്‌ വന്ന ശേഷം കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്നും രേഖകൾ നശിപ്പിക്കാൻ എന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ അന്വേഷണത്തിന് വിദഗ്ധ സമിതിയുണ്ട്. പ്രതിപക്ഷ പ്രതിഷേധതിന് പ്രസക്തി ഇല്ല. വിശ്വാസ് മേത്ത അന്തസായി പെരുമാറി, അദ്ദേഹം ശിവശങ്കരൻ ആയില്ല.  അതിനാണ് മന്ത്രിസഭ പ്രശംസിച്ചത്. നടക്കുന്ന സമരങ്ങൾക്ക് പ്രസക്തി ഇല്ല. തീപിടിച്ചത് എങ്ങനെ എന്ന് വിദഗ്ദ്ധമായി പരിശോധിക്കണം. എന്നാൽ പ്രതിഷേധിക്കുന്ന ആളുകൾക്ക് ഇത് നഷ്ടക്കച്ചവടം ആണ്- സുധാകരൻ തുടർന്നു.

പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങൾക്കും നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ ക്യാമറ സർക്കാരിൻറെ വികസന പ്രവർത്തനങ്ങളിലേക്ക് തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.