സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രെസ്സിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എറണാകുളം വൈറ്റിലയിൽ ഉദ്‌ഘാടനം ചെയ്തു
വൈറ്റിലയിൽ സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ്സിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എസ്.ഡി.സി. പ്രസിഡന്റ പി.പി. ജോൺ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.വി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യൻ , എറണാകുളം ജില്ലാ പ്രസിഡന്റ് ബിജു ആന്റണി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു . മതേതരത്വത്തിൽ ഉറച്ചു നിന്നുകൊണ്ട് വർഗ്ഗീയതയ്ക്കും അഴിമതിക്കുമെതിരെ പോരാടുവാനും ഈ വർഷം കേരളത്തിൽ നടക്കുവാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു.