നാക്കറുത്ത് നിശ്ശബ്ദമാക്കുന്ന സംഘ് പരിവാർ ഫാസിസത്തിനെതിരെ മതേതര ശക്തികൾ ഒന്നിക്കണം: വെൽഫെയർ പാർട്ടി

0 747

നാക്കറുത്ത് നിശ്ശബ്ദമാക്കുന്ന സംഘ് പരിവാർ ഫാസിസത്തിനെതിരെ മതേതര ശക്തികൾ ഒന്നിക്കണം: വെൽഫെയർ പാർട്ടി

 

ഇരിക്കൂർ: ഹാഥറസിൽ ദലിത് പെൺകുട്ടിയെ മാനഭംഗപ്പെടുത്തി നാക്കരിഞ്ഞ് കാലുകൾ തല്ലിയൊടിച്ച് കൊലപ്പെടുത്തി കുടുംബക്കാരെ മൃതദേഹം കാണാൻ പോലുമവനുവദിക്കാതെ കത്തിച്ചു കളഞ്ഞതിലൂടെ യോഗി ആദിത്യനാഥ്
ദലിത് ഉന്മൂലത്തിലൂന്നിയ സവർണ്ണവംശവെറിയുടെ രാഷ്ട്രീയമാണ് നടപ്പിലാക്കിയതെന്നും
ഗുജറാത്ത് വംശഹത്യയിലൂടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിയെ പോലെ ദലിത്-ന്യൂനപക്ഷ വേട്ടകളിലൂടെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായാവാനുള്ള
അതിരക്കളിയാണ് യോഗി ആദിത്യനാഥ് കളിക്കുന്നതെന്നും ഇതിനെതിരെ മതേതര ശക്തികൾ ഒന്നിച്ച് സമരം നയിക്കേണ്ട സമയം അതിക്രമിച്ചെന്നും
വെൽഫെയർ പാർട്ടി ഇരിക്കൂർ വാർഡുകമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആവശ്യപ്പെട്ടു.

പ്രതിഷേധ കൂട്ടത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഇരിക്കൂർ ടൗണിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് എൻ റഷീദ് ഹസൻ നിർവഹിച്ചു. ഇരിക്കൂർ ബസ്റ്റാന്റിൽ സി.കെ മുനവ്വിർ (വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മറ്റിയംഗം ),
പാലം സൈറ്റിൽ എൻ.എം സാലിഹ് (വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ),കല്യാട് റോഡ് ജംഗ്ഷനിൽ എം.പി നസീർ (വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി ),പട്ടുവം കോളോട് റോഡ് ജംഗ്ഷനിൽ മുഹ്സിൻ ഇരിക്കൂർ ( ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ സെക്രട്ടറി),പട്ടുവം ജംഗ്‌ഷനിൽ നലീഫ അൻസാർ ( വിമൻ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കൺവീനർ ),
കമാലിയ സ്കൂൾ ജംഗ്ഷനിൽ പി.ഇബ്രാഹിം (വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മറ്റിയംഗം ) , ബദർ മസ്ജിദ് ജംഗ്ഷനിൽ സലീം കീത്തടത്ത് (വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മറ്റിയംഗം ), ഹൈസ്കൂൾ ജംഗ്ഷനിൽ എൻ..എം സ്വാലിഹ് ( വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ),സിദ്ദീഖ് നഗറിൽ എൻ. റഷീദ് ഹസൻ (വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട്),
മണ്ണൂർ പാലം ജംഗ്ഷനിൽ എൻ. ഖാലിദ് (വെൽഫെയർ പാർട്ടി പട്ടുവം യൂണിറ്റ് സെക്രട്ടറി) എന്നിവർ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ കൂട്ടായ്മയ്ക്ക് കെ.സമീർ, കെ. താഹിറ, സി.സി റാബിയ, എൻ.മുബഷിർ, ശബാബ് കൂരാരി, സി.സി സഗീർ, ടി പി അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.