വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു

0 335

വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു

മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് സ്‌കീമുകളുടെ ഭാഗമായി  ജില്ലയിലെ പേരാവൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, തലശ്ശേരി, ഇരിട്ടി എന്നീ ബ്ലോക്കുകളില്‍  വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് വരെ (രാത്രി കാലങ്ങളില്‍) വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം പദ്ധതിക്കായി വെറ്ററിനറി ബിരുദധാരികളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു.  രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം ഒക്‌ടോബര്‍ എട്ടിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഹാജാകണം.  ഫോണ്‍: 0497 2700267.