സ്വയംതൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴിൽ സ്വയംതൊഴിൽ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ തുക. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം. വായ്പാ തുക ആറ് ശതമാനം പലിശ നിരക്കിൽ 60 തുലൃ മാസഗഡുക്കളായി തിരിച്ചടക്കണം.
കുടുംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 49,000 രൂപയിൽ താഴെയും നഗരപ്രദേശങ്ങളിൽ 60,000 രൂപയിൽ താഴെയുമുള്ള ഗുണഭോക്താക്കൾക്ക് 10,000 രൂപ സബ്‌സിഡി ലഭിക്കും. കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. താൽപര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497-2705036, 9400068513, 9446958777.