സ്വയം തൊഴില്‍ വായ്പ ; അപേക്ഷ ക്ഷണിച്ചു

0 498

സ്വയം തൊഴില്‍ വായ്പ ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. വയനാട് ജില്ലയില്‍നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ യുവതികള്‍ക്ക് അപേക്ഷിക്കാം.60000 രൂപ മുതല്‍ 300000 രൂപ വരെയാണ്   വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക്   വായ്പ അനുവദിക്കുക.
അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം.   കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയാന്‍ പാടില്ല .വായ്പാതുക 4% പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക്  ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍  ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കേണ്ടതാണ്.  അപേക്ഷാ ഫോറവും വിശദവിവരങ്ങളും  കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍   പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും ഫോണ്‍ :04936202869