ഇ -കൊമേഴ്​സ്​ വഴി ഏപ്രില്‍ 20 മുതല്‍ ഇലക്​ട്രോണിക്​ ഉപകരണങ്ങള്‍ വില്‍ക്കാം

0 354

ഇ -കൊമേഴ്​സ്​ വഴി ഏപ്രില്‍ 20 മുതല്‍ ഇലക്​ട്രോണിക്​ ഉപകരണങ്ങള്‍ വില്‍ക്കാം

 

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്​ജ്​, ലാപ്​ടോപ്​ തുടങ്ങിയ ഇലക്​ട്രോണിക്​ ഉപകരണങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ഇ-​കൊമേഴ്​സ്​ വെബ്​സൈറ്റുകളിലൂടെ ലഭ്യമാകും. ലോക്​ഡൗണിനെ തുടര്‍ന്ന്​ ഇ-കൊമേഴ്​സ്​ മേഖലയും താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്നു. മേയ്​ മൂന്നുവരെ ​േലാക്​ഡൗണ്‍ നീട്ടികൊണ്ടുള്ള ഉത്തരവിന്‍െറ പുതുക്കിയ മാനദണ്ഡങ്ങളിലാണ്​ ആഭ്യന്തര സെക്രട്ടറി അജയ്​ ബല്ല ഇക്കാര്യം അറിയിച്ചത്​.

 

മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ തുടങ്ങിയ ഇലക്​ട്രോണിക്​ ഉപകരണങ്ങള്‍ ആമസോണ്‍, ഫ്ലിപ്​കാര്‍ട്ട്​, സ്​നാപ്​ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്​സ്​ പ്ലാറ്റ്​ ഫോമുകളിലൂടെ ഏപ്രില്‍ 20 മുതല്‍ ലഭ്യമാക്കാനാണ്​ തീരുമാനം. ലോക്​ഡൗണ്‍ മേയ്​ മൂന്നുവരെ നീട്ടിയ സാഹചര്യത്തില്‍ ഇ-കൊമേഴ്​സ്​ കമ്ബനികളുടെ വാഹനങ്ങള്‍ക്ക്​ ഏപ്രില്‍ 20 മുതല്‍ റോഡ്​ ഗതാഗത യാത്രാനുമതി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തേ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങളില്‍ ഇ-കൊമേഴ്​സ്​ പ്ലാറ്റ്​ഫോമുകള്‍ക്ക്​ ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്​, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ വില്‍ക്കാന്‍ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. ബുധനാഴ്​ച പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡത്തില്‍ അവശ്യ സാധനങ്ങളും അല്ലാത്തവയും ഇതുവ​ഴി വില്‍പ്പന നടത്താമെന്ന്​ അറിയിക്കുകയായിരുന്നു.

 

മാര്‍ച്ച്‌​ 25 ന്​ രാജ്യത്ത്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ രാജ്യത്തെ വ്യാവസായിക -വ്യാപാര പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു. നിരവധി ആളുകള്‍ ഇ-കൊമേഴ്​സ്​ പ്ലാറ്റ്​ഫോമുകളില്‍ ലോജിസ്​റ്റിക്​സ്​, ഡെലിവറി ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. ഈ മേഖല തുറക്കുകയാ​െണങ്കില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക്​ ഈ തീരുമാനം ഗുണകരമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു.