എറണാകുളത്ത് വീട് വാടകയ്‌ക്കെടുത്ത് എംഡിഎംഎ വിൽപന: രണ്ടു പേർ അറസ്റ്റിൽ

0 1,717

എറണാകുളം: എറണാകുളത്ത് എംഡിഎംഎ വിൽപന നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശി വിനീതകുമാരി, മട്ടാഞ്ചേരി സ്വദേശി ഷനൂപ് എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.

മൂന്ന് മാസമായി വീട് വാടകയ്ക്ക് എടുത്താണ് ഇവർ എംഡിഎംഎ വില്പന നടത്തിയിരുന്നത്. വീട്ടിൽ നിന്ന് 10 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു . മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പലപ്പോഴായി എത്തിച്ച എംഡിഎംഎയാണ് വില്പന നടത്തിയിരുന്നത്.

പൊലീസിന്റെ പ്രത്യേക സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.