സെന്‍സെക്‌സ് 731 പോയന്റ് ഉയര്‍ന്നു ; ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം
മുംബൈ: കൊറോണ ഭീതിയെ തുടര്‍ന്ന് വെള്ളിയാഴ്ച തകര്‍ന്നടിഞ്ഞ ഓഹരി വിപണി നഷ്ടത്തിന്റെ പകുതിയോളം തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 731 പോയന്റ് ഉയര്‍ന്ന് 39,029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തില്‍ 11420ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
ബിഎസ്‌ഇയിലെ 616 കമ്ബനികളുടെ ഓഹരികള്‍ നേട്ടം നേടി .
വേദാന്ത, സീ എന്റര്‍ടെയന്‍മെന്റ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, യുപിഎല്‍, കോള്‍ ഇന്ത്യ, റിലയന്‍സ്, ഐഒസി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും എംആന്റ്‌എം, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് .