കോൺഗ്രസ് പാർട്ടി കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ

0 851

കോൺഗ്രസ് പാർട്ടി കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ

 

കോൺഗ്രസ് പാർട്ടി കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. ഈയൊരു സാഹചര്യത്തിൽ പാർട്ടിക്ക് മുഴുവൻ സമയ നേതാവ് വേണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.

പാർട്ടിക്ക് പുതിയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് 22 നേതാക്കൾ കത്തയച്ചതിന് പിന്നാലെയാണ് കപിൽ സിബലിന്റെ പ്രതികരണം. ഗാന്ധി കുടുംബത്തിലെ ആരെയും അവഗണിക്കാനല്ല ഇടക്കാല അധ്യക്ഷയ്ക്ക് കത്തയച്ചതെന്നും കപിൽ സിബൽ പറഞ്ഞു. പാർട്ടിയെ പുനഃരുദ്ധരിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അതിൽ പങ്കുചേരാനാണ് ആഗ്രഹിക്കുന്നത്. ഇത് പാർട്ടി ഭരണഘടനയോടും കോൺഗ്രസ് പാരമ്പ്യത്തോടുമുള്ള കടമയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ തകർത്ത സർക്കാറിനെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.