എയ്യൻകല്ല് കരിങ്കൽ ക്വാറിയിൽനിന്നും അർധരാത്രി തോട്ടിലേക്ക്‌ മലിനജലം പമ്പ് ചെയ്തു

0 543

ചെറുപുഴ: എയ്യൻകല്ല് കരിങ്കൽ ക്വാറിയിൽനിന്നും അർധരാത്രി തോട്ടിലേക്ക്‌ മലിനജലം പമ്പ് ചെയ്തു. ശനിയാഴ്ച രാത്രി 11 മണിയോടുകൂടി ആണ് തൊട്ടടുത്തുള്ള മന്ദപ്പൻ തോട്ടിലേക്ക് ക്വാറിയിൽ നിന്നും വ്യാപകമായി മലിനജലം പമ്പ് ചെയ്ത് വിട്ടത്. രാത്രിമഴ ഇല്ലാഞ്ഞിട്ടും അസ്വാഭാവികമായി തോട്ടിൽ വെള്ളം കലങ്ങിയൊഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ പരിശോധന നടത്തിയതും ക്വാറിയിൽ നിന്നും മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടതും. തുടർന്ന് ചെറുപുഴ പോലീസിൽ വിവരമറിയിക്കുകയും എസ്ഐ പി.പി സഞ്ജയ് കുമാറിനെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തുകയു ചെയ്തു. തുടർന്ന് മലിനജലം പമ്പുചെയ്യാൻ ഉപയോഗിച്ച മോട്ടോറും അനുബന്ധ ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുക്കുകയും പൊതുജലസ്രോതസ് മലിനമാക്കിയതിന് കേസെടുക്കുകയും ചെയ്തു. അതേസമയം നാട്ടുകാർ മർദ്ദിച്ചതായി ക്വാറി ജീവനക്കാരും പോലീസിൽ പരാതി നൽകി