എസ്എഫ്ഐ പ്രവർത്തകൻ ധീരജ് വധം; പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ

0 417

ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കുത്തിക്കൊന്ന കേസിലെ (Dheeraj murder case)  പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് -, കെഎസ്‍യു നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ, ജിതിൻ, ടോണി തേക്കിലക്കാടൻ എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം.

ധീരജിനെ കുത്താൻ പ്രതികൾ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. ഇത് കണ്ടെത്തുന്നതടക്കമുള്ള ആവശ്യങ്ങൾക്കായാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ നാലാം പ്രതി നിതിൻ ലൂക്കോസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.