ശബരിമല ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കേണ്ടെന്നും ഈ വർഷം ഉത്‌സവം നടത്തേണ്ടെന്നും തീരുമാനിച്ചതായി ദേവസ്വം മന്ത്രി

0 298

ശബരിമല ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കേണ്ടെന്നും ഈ വർഷം ഉത്‌സവം നടത്തേണ്ടെന്നും തീരുമാനിച്ചതായി ദേവസ്വം മന്ത്രി

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കേണ്ടെന്നും ഈ വർഷം ഉത്‌സവം നടത്തേണ്ടെന്നും തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്രം തന്ത്രി കണ്ഠരരു മഹേഷ് മോഹനരരുമായും മന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേസമയം ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങുകൾ നടത്തും.