പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് തണലേകി കൂടാരം

0 991

പുൽപ്പള്ളി: പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് മുളകൊണ്ട് തണൽ കൂടാരം നിർമ്മിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ കൾക്കിടയിലാണ് വിദ്യാർത്ഥികളുടെ പഠനത്തിനും മറ്റും ഉപകാരപ്പെടുന്ന രീതിയിൽ തണൽ കൂടാരം ഒരുക്കിയിരിക്കുന്നത്.

പ്രിൻസിപ്പൽ കെ ആർ ജയരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.