യുവത്വം നിലനിർത്താൻ ഷാരുഖ് ഖാൻ കുടിയ്‌ക്കുന്നത് ‘ബ്ലാക്ക് വാട്ടര്‍’; വെള്ളം കുടിയ്‌ക്കുന്ന ബോട്ടിലിലും പ്രത്യേകതകൾ

0 349

 

ബോളിവുഡ് നടന്മാരിൽ ഏറ്റവും യുവത്വം നിലനിർത്തുന്നത് ഷാരൂഖ് ഖാനാണ്. മെലിഞ്ഞ,അധികം വണ്ണമില്ലാത്ത ശരീരപ്രകൃതമാണ് ഷാരുഖ് ഖാന്റേത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫിറ്റ്‌നസ്സ് രഹസ്യങ്ങളും ഡയറ്റുകളും മറ്റും അറിയാന്‍ ആരാധകർക്ക് അതിയായ ആ​ഗ്രഹമാണ്. കിം​ഗ് ഖാന്റെ ചിട്ടയായ ആരോ​ഗ്യപരിപാലനത്തിലെ ഒരു രഹസ്യമാണ് ഇപ്പോൾ വൈറലാകുന്നത്.
താരത്തിന് വെള്ളം കുടിക്കാന്‍ പോലും കൃത്യമായ ചിട്ടവട്ടങ്ങങ്ങളുണ്ട്. മാത്രമല്ല ബ്ലാക്ക് വാട്ടറാണ് ഷാരൂഖ് കുടിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ജവാന്‍ സിനിമയില്‍ ഷാരൂഖിന്റെ സഹതാരമായ സഞ്ജിത ഭട്ടാചാര്യയാണ് ഒരു അഭിമുഖത്തിനിടയിൽ ഇക്കാര്യം പറഞ്ഞത്.

ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി എന്നറിഞ്ഞത് മുതല്‍ താന്‍ സന്തോഷത്തിലായിരുന്നെന്നും സെറ്റില്‍ അദ്ദേഹത്തോട് ഇടയ്‌ക്കിടെ കാര്യങ്ങള്‍ ചോദിക്കാറുണ്ടെന്നുമാണ് സഞ്ജിത പറഞ്ഞത്. ഇതെന്ത് വെള്ളമാണ് കുടിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഇത് ബ്ലാക്ക് വാട്ടറാണ് എന്നാണ് ഷാരൂഖ് നൽകുന്ന മറുപടി. ദിവസം മുഴുവന്‍ ഗ്ലോ ചെയ്യാന്‍ ബ്ലാക്ക് വാട്ടര്‍ സഹായിക്കുമെന്നും, ഒന്ന് ട്രൈ ചെയ്ത് നോക്കാനും നിര്‍ദ്ദേശിച്ചുവെന്നുമാണ് അഭിമുഖത്തിൽ താരം പറയുന്നത്.

ഷാരുഖ് ഖാൻ കുടിക്കുന്ന വെള്ളത്തിന് മാത്രമല്ല, വെള്ളം കുടിക്കുന്ന വാട്ടര്‍ ബോട്ടിലിനും പ്രത്യേകതകളുണ്ട്. എപ്പോഴൊക്കെ വെള്ളം കൂടിക്കണമെന്ന് വാട്ടര്‍ ബോട്ടില്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. ബോട്ടിലിന് അടിയിലുള്ള സെന്‍സര്‍ ഓരോ സിപ്പ് വെള്ളവും ട്രാക്ക് ചെയ്യും. ഹൈഡ്രേഷന്‍ ഗോള്‍ സെറ്റ് ചെയ്യാന്‍ ബ്ലൂടൂത്ത് വഴി Hydrate Spark എന്ന ആപ്പുമായി ചേര്‍ന്നാണ് പ്രവർത്തിക്കുന്നത്.

ബ്ലാക്ക് വാട്ടര്‍ എന്നറിയപ്പെടുന്ന ആല്‍ക്കലൈന്‍ വാട്ടര്‍ മഗ്‌നീഷ്യത്തിൽ കാത്സ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങീ ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ്. അതിന്റെ ph മൂല്യം ഉയര്‍ന്നതും എപ്പോഴും 8-9 ന് ഇടയില്‍ വരികയും ചെയ്യുന്നു. ഹൈപ്പര്‍ അസിഡിറ്റി, ദഹനക്കേട്, പ്രമേഹം തുടങ്ങീ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ബ്ലാക്ക് വാട്ടര്‍ ഉപയോഗപ്രദമാണ്. ബ്ലാക്ക് വാട്ടറിന് സാധാരണ വെള്ളത്തിന്റെ രുചി തന്നെയാണുള്ളത്. എന്നാൽ ആദ്യമായി കുടിയ്‌ക്കുമ്പോൾ ചെറിയൊരു കയ്പ് അനുഭവപ്പെടും.