കൊച്ചി:ചിത്രീകരണം മുടങ്ങിയ വെയില്‍,കുര്‍ബാനി ചിത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാതെ നടന്‍ ഷെയിന്‍ നിഗവുമായി സഹകരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നിര്‍മാതാക്കള്‍.താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയോഗം ചൊവ്വാഴ്ച ചേരും. ഷെയിന്‍ നിഗമിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ച ചെയ്യും. ഇതിനു ശേഷം നിര്‍മതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായും അമ്മ ഭാരവാഹികള്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് വിവരം.പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടെയും നിര്‍ദേശത്തെ തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയിന്‍ നിഗം നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രീകരണം മുടങ്ങിപോയ വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ താന്‍ തയാറാണെന്ന് കാട്ടി നിര്‍മാതാവിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍. ഇതിനൊപ്പം മുടങ്ങിയ കുര്‍ബാനി എന്ന ചിത്രത്തിന്റെ കാര്യത്തിലും വെയിലും കൂര്‍ബാനിയും ചിത്രീകരണം മുടങ്ങിയതോടെ നിര്‍മാതാക്കള്‍ക്ക് നേരിട്ട നഷ്ടത്തിന്റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.